കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്‌സിന്റെ ശിവം ദുബെയുടെ ബാറ്റിംഗ്

ഐ.പി.എൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 145 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 145 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓപണർമാരായ റുതുരാജ് ഗെയ്‌ക്‌വാദും, ഡെവൺ കോൺവെയും ഭേതപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിയുകയായിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് 17 ഉം കോൺവെ 30 ഉം റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അജിങ്ക്യ രഹാനെ (16) വരുൺ ചക്രവർത്തിക്ക് രണ്ടാമെത്തെ വിക്കറ്റ് നൽകി മടങ്ങി. അമ്പാട്ടി റായിഡു 4ഉം മൊയീൻ അലി 1ഉം റൺസെടുത്ത് സുനിൽ നരെയിന് വിക്കറ്റ് സമ്മാനിച്ചു. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകറ്റിയത്.

രവീന്ദ്ര ജഡേജ 20 റൺസെടുത്ത് മടങ്ങി.  34 പന്തിൽ മുന്ന് സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ 48 റൺസെടുത്ത് ദുബെയും,  എം.എസ് ധോണി 2  ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.  കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷാർദുൽ താക്കൂർ, വൈഭവ് അറോറ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. 

Tags:    
News Summary - IPL: Kolkata Knight Riders set a target of 145 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.