ഈഡൻ ഗാർഡനിൽ മഴയൊഴിഞ്ഞില്ല; മുംബൈ -കൊൽക്കത്ത മത്സരം വൈകുന്നു

കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മഴ തുടരുന്നതിനാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐ.പി.എൽ മത്സരം വൈകുന്നു. ചാറ്റൽമഴയും മൂടൽ മഞ്ഞും മൂലം ടോസിടാൻ പോലും കഴിഞ്ഞിട്ടില്ല. രാത്രി 8.30 ന് മത്സരം ആരംഭിക്കാനായില്ലെങ്കിൽ ഓവറുകൾ വെട്ടിചുരുക്കേണ്ടിവരും. മഴമാറി ഗ്രൗണ്ട് ക്ലിയർ ആണെങ്കിൽ അഞ്ച് ഓവർ വീതമുള്ള മത്സരം 10.40-10.50 വരെ ആരംഭിക്കാം.

ശനിയാഴ്ച ഉച്ച മുതൽ തന്നെ ഈഡൻ ഗാർഡൻസിന് ചുറ്റുമുള്ള പ്രദേശവും കനത്ത മൂടൽ മഞ്ഞിൽ പുതഞ്ഞിരുന്നു. ചാറ്റൽ മഴയും മിന്നലും മത്സരത്തെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു. 

മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമും ഒരോ പോയിന്റ് വീതം പങ്കുവെക്കും. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ടേബ്ളിൽ ഒന്നാതുള്ള കൊൽകത്തക്ക് 17 പോയിന്റാകുമെങ്കിലും പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പാക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് ജയിക്കേണ്ടതുണ്ട്.

അതേസമയം, ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ മുംബൈക്ക് ഇനിയുള്ള മത്സരങ്ങൾ അഭിമാന പോരാട്ടമായിരുന്നു. 12 മത്സരങ്ങളിൽ എട്ടു പോയിന്റ് മാത്രമുള്ള മുംബൈക്കുള്ളത്.

Tags:    
News Summary - IPL match between KKR and Mumbai Indians affected by rain: Washout scenario explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.