ഐ.പി.എൽ പ്ലേ ഓഫ്: മഴ കളിച്ചാൽ സൂപ്പർ ഓവർ

കൊൽക്കത്ത: കനത്ത മഴ ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഭീഷണിയാവുന്നു. ഒന്നാം ക്വാളിഫയർ, എലിമിനേറ്റർ നടക്കുന്ന കൊൽക്കത്തയിലും രണ്ടാം ക്വാളിഫയർ, ഫൈനൽ നിശ്ചയിച്ച അഹ്മദാബാദിലും പിച്ച് നനഞ്ഞുകിടക്കുകയാണ്.

നിശ്ചിത സമയമായ 200 മിനിറ്റിന് പുറമെ രണ്ട് മണിക്കൂർകൂടി അനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ച് ഓവർ കളി‍യെങ്കിലും നടത്താൻ കഴിയാതെ വന്നാൽ സൂപ്പർ ഓവറിലൂടെ വിജയികളെ കണ്ടെത്തും. അതിനും കഴിഞ്ഞില്ലെങ്കിൽ ലീഗ് പോയന്റ് പട്ടികയിലെ സ്ഥാനക്രമത്തിൽ ഓരോന്നിലും വിജയികളെ തീരുമാനിക്കും.

പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾക്ക് ചട്ടം ബാധകമാണ്. മേയ് 29നാണ് ഫൈനൽ. അന്ന് മത്സരം പൂർത്തിയാക്കാനായില്ലെങ്കിൽ റിസർവ് ദിനമായ 30ന് നടത്തും. അന്നും കഴിയാത്ത പക്ഷം സൂപ്പർ ഓവറിന് ശ്രമിക്കും. അതും നടന്നില്ലെങ്കിൽ ഫൈനലിലെത്തുന്ന രണ്ട് ടീമിൽ ആരാണോ ലീഗ് പോയന്റ് പട്ടികയിൽ മുന്നിലുള്ളത് അവരെ ജേതാക്കളായി പ്രഖ്യാപിക്കും.

Tags:    
News Summary - IPL play-off: Super over if it rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.