ദുബായ്: കോവിഡ് വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിൽ ബയേ ബബ്ളിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം സീസൺ യു.എ.ഇയിൽ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ടൂർണമെൻറ് പുരോഗമിക്കവെ വാതുവെപ്പുകാർ സമീപിച്ചതായി ഒരു താരം പരാതിപ്പെട്ടതോടെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) കൂടുതൽ ജാഗരൂകരായിരിക്കുകയാണ്.
പ്രത്യേക സാഹചര്യത്തിൽ കളിക്കാരെ നേരിട്ട് സമീപിക്കുന്നതിന് പകരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാതുവെപ്പ് സംഘങ്ങളുടെ പ്രവർത്തനം. കളിക്കാരൻ പരാതിപ്പെട്ട സംഭവം എ.സി.യു തലവൻ അജിത് സിങ് സ്ഥിരീകരിച്ചു.
പ്രതികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ ചട്ടങ്ങൾ പ്രകാരം വെളിപ്പെടുത്തൽ നടത്തിയ കളിക്കാരെൻറയോ ടീമിെൻറയോ പേര് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങൾ എല്ലാവരും തന്നെ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ഇത് മുതലെടുത്ത് ആരാധകരെന്ന വ്യാജേനയാണ് വാതുവെപ്പുകാർ ഒത്തുകളിക്കാനായി സമീപിക്കുന്നത്.
അഴിമതി വിരുദ്ധ ചട്ടങ്ങൾ സംബന്ധിച്ച് എട്ടു ടീമിലെയും കളിക്കാരെ ബോധവാൻമാരക്കാൻ എ.സി.യു ഇക്കുറി ഓൺലൈനായി ക്ലാസ് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.