ദുബൈ: ബാറ്റെടുത്തവരിൽ ഏറെപ്പേരും മിന്നിത്തിളങ്ങിയതോടെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഡൽഹി കാപ്പിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു ഡൽഹിയുടെ തുടക്കം. നാലുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്താണ് ഡൽഹി ഇന്നിങ് സ് അവസാനിപ്പിച്ചത്.
23 പന്തിൽ 42 റൺസുമായി പ്രഥ്വി ഷായും 28പന്തിൽ 32റൺസുമായി ശിഖർ ധവാനും ഡൽഹിക്ക് മികച്ച തുടക്കമിട്ടു. തുടർന്ന് വന്ന നായകൻ ശ്രയസ് അയ്യർക്ക് (11) തിളങ്ങാനായില്ലെങ്കിലും ഋഷഭ് പന്തും മാർക്കസ് സ്റ്റോയ്ണിസും ആഞ്ഞുവീശിയതോടെ ഡൽഹിയുടെ സ്കോർബോർഡ് വേഗത്തിൽ കുതിച്ചു. 26 പന്തിൽ 53 റൺസെടുത്ത പുറത്താകാതെ നിന്ന സ്റ്റോയ്ണിസാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ബംഗളൂരുവിനായി പന്തെടുത്തവരിൽ വാഷിങ്ടൺ സുന്ദറൊഴികെയുള്ളവരെല്ലാം തല്ലുവാങ്ങി. നാലോവർ എറിഞ്ഞ വാഷിങ്ടൺ സുന്ദർ 20റൺസ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സിറാജ് 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഫോമിലുള്ള ദേവ്ദത്ത് പഠിക്കൽ, വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ് അടക്കമുള്ള ബാംഗ്ലൂരുവിെൻറ ബാറ്റിങ് നിരക്കെതിരെ കാഗിസോ റബാദ നയിക്കുന്ന ഡൽഹി ബൗളിങ് നിര എന്തുചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.