ഇന്ത്യൻ കായിക രംഗത്തിന്റെ ശ്രദ്ധ ഫുട്ബാളിൽനിന്ന് ക്രിക്കറ്റിലേക്ക് മാറുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ആരവം ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലേക്ക് വഴിമാറുകയാണ്. ഐ.എസ്.എൽ മേളത്തിന് കഴിഞ്ഞദിവസം അവസാനമായതിനു പിറകെ വരുംദിവസങ്ങളിൽ ഐ.പി.എൽ പൂരത്തിന് തിരിതെളിയുന്നു.
ഈമാസം 26നാണ് ഐ.പി.എല്ലിന് തുടക്കമാവുന്നത്. ഇത്തവണ പുതിയ രണ്ടു ടീമുകൾ അടക്കം 10 കളിസംഘങ്ങളാണ് അങ്കത്തട്ടിൽ. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവയാണ് ടീമുകൾ.
മുംബൈയിലും പുണെയിലുമായാണ് മത്സരങ്ങൾ. മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡി.വൈ. പാട്ടീൽ സ്റ്റേഡിയങ്ങളിലും പുണെയിൽ എം.സി.എ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ. ആദ്യ കളിയിൽ ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
മികച്ച പ്രകടനം: ജേതാക്കൾ 2010, 2011, 2018, 2021
ക്യാപ്റ്റൻ: എം.എസ്. ധോണി. കോച്ച്: സ്റ്റീഫൻ ഫ്ലെമിങ്
ടീം: ബാറ്റർ: ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, റോബിൻ ഉത്തപ്പ, ഡെവോൺ കോൺവെ, ഹരി നിഷാന്ത്, എസ്. സേനാപതി.
ബൗളർ: ദീപക് ചഹാർ, മിച്ചൽ സാന്റ്നർ, ക്രിസ് ജോർഡൻ, ആഡം മിൽനെ, ഡ്വൈൻ പ്രിട്ടോറിയസ്, മഹീഷ് തീക്ഷ്ണ, രാജ്വർധൻ ഹൻഗർഗേക്കർ, തുഷാർ ദേശ്പാണ്ഡെ, കെ.എം. ആസിഫ്, പ്രശാന്ത് സോളങ്കി, സിമർജീത് സിങ്, മുകേഷ് ചൗധരി.
ഓൾറൗണ്ടർ: രവീന്ദ്ര ജദേജ, മുഈൻ അലി, ഡ്വൈൻ ബ്രാവോ, ശിവം ദുബെ, ഭഗത് വർമ.
വിക്കറ്റ് കീപ്പർ: എം.എസ്. ധോണി, എൻ. ജഗദീശൻ
മികച്ച പ്രകടനം: ജേതാക്കൾ 2008
ക്യാപ്റ്റൻ: സഞ്ജു സാംസൺ. കോച്ച്: കുമാർ സങ്കക്കാര
ടീം: ബാറ്റർ: ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, റാസി വാൻഡെർ ഡ്യൂസൻ, കരുൺ നായർ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, അനുനയ് സിങ്.
ബൗളർ: ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, പ്രസിദ്ധ് കൃഷ്ണ, ഒബെഡ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് യാദവ്, തേജസ് ബറോക, കെ.സി. കരിയപ്പ.
ഓൾറൗണ്ടർ: നതാൻ കോൾട്ടർ നൈൽ, ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ശുഭം ഗർവാൾ, കുൽദീപ് സെൻ.
വിക്കറ്റ് കീപ്പർ: സഞ്ജു സാംസൺ, ജോസ് ബട്ലർ.
മികച്ച പ്രകടനം: റണ്ണറപ്പ് 2020
ക്യാപ്റ്റൻ: ഋഷഭ് പന്ത്. കോച്ച്: റിക്കി പോണ്ടിങ്
ടീം: ബാറ്റർ: ഡേവിഡ് വാർണർ, മൻദീപ് സിങ്, പൃഥ്വി ഷാ, റോവ്മൻ പവൽ, സർഫറാസ് ഖാൻ, യഷ് ധുൽ, അശ്വിൻ ഹെബ്ബർ.
ബൗളർ: ആന്റിച് നോർട്യേ, ലുൻഗി എൻഗിഡി, മുസ്തഫിസുർറഹ്മാൻ, ശർദുൽ ഠാകുർ, അക്സർ പട്ടേൽ, ചേതൻ സക്കറിയ, ഖലീൽ അഹ്മദ്, കുൽദീപ് യാദവ്, കമലേഷ് നാഗർകോട്ടി.
ഓൾറൗണ്ടർ: മിച്ചൽ മാർഷ്, പ്രവീൺ ദുബെ, റിപൽ പട്ടേൽ, വിക്കി ഒസ്ത്വാൾ, ലളിത് യാദവ്.
വിക്കറ്റ് കീപ്പർ: ഋഷഭ് പന്ത്, ടിം സൈഫർട്ട്, എസ്. ഭരത്.
മികച്ച പ്രകടനം: ജേതാക്കൾ 2013, 2015, 2017, 2019, 2020
ക്യാപ്റ്റൻ: രോഹിത് ശർമ. കോച്ച്: മഹേല ജയവർധനെ
ടീം: ബാറ്റർ: രോഹിത് ശർമ, അൻമോൽപ്രീത് സിങ്, ഡെവാൾഡ് ബ്രെവിസ്, രാഹുൽ ബുദ്ധി, സൂര്യകുമാർ യാദവ്.
ബൗളർ: ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ, ജയ്ദേവ് ഉനദ്കട്, ബേസിൽ തമ്പി, മായങ്ക് മാർക്കണ്ഡെ, മുരുകൻ അശ്വിൻ, റിലെ മെറെഡിത്ത്, ടൈമൽ മിൽസ്.
ഓൾറൗണ്ടർ: ഡാനിയേൽ സാംസ്, ടിം ഡേവിഡ്, ഫാബിയൻ അലൻ, ഋത്വിക് ഷോകീൻ, കീറൺ പൊള്ളാർഡ്, രമൺദീപ് സിങ്, സഞ്ജയ് യാദവ്, തിലക് വർമ, അർജുൻ ടെണ്ടുൽകർ, അർഷദ് ഖാൻ.
വിക്കറ്റ് കീപ്പർ: ഇഷാൻ കിഷൻ, ആര്യൻ ജുയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.