ഓപണർ പ്രഭ്സിമ്രാൻ സിങ്ങിന്റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ഡൽഹി കാപിറ്റൽസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിങ്സ്. 65 പന്തുകളിൽ പത്ത് ഫോറുകളും ആറ് സിക്സുകളുമടക്കമാണ് സിങ് 103 റൺസ് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസ് എടുത്തത്.
പ്രഭ്സിമ്രാൻ സിങ് ഒഴിച്ചുള്ള ബാറ്റർമാരെല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നായകൻ ശിഖർ ധവാൻ (7), ലിയാം ലിവിങ്സ്റ്റൺ (4), ജിതേഷ് ശർമ (5) എന്നിവർ തുടർച്ചയായി കൂടാരം കയറിയതോടെ, സാം കരനുമായി ചേർന്ന് പ്രഭ്സിമ്രാൻ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ കരൻ 24 പന്തുകളിൽ 20 റൺസ് എടുത്ത് പ്രവീൺ ദുബേയുടെ പന്തിൽ പുറത്തായി. പിന്നാലെ എത്തിയ ഹർപ്രീത് ബ്രാറും ഷാരൂഖ് ഖാനും രണ്ട് റൺസ് വീതമെടുത്ത് പുറത്തായി. ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് അവശേഷിക്കേയാണ് ഷാരൂഖ് ഖാന്‍ റണ്ണൗട്ടായത്. സിക്കന്ദര്‍ റാസയും(11*), റിഷി ധവാനും(0*) പുറത്താവാതെ നിന്നു. ഡൽഹിക്കായി പേസർ ഇഷാന്ത് ശർമ മൂന്നോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.