തകർച്ചയിൽ രക്ഷകനായി കെ.എൽ രാഹുൽ (74); ലഖ്നൗവിനെതിരെ പഞ്ചാബിന് ജയിക്കാൻ 160

പഞ്ചാബ് കിങ്സിന്റെ ബൗളിങ് ആക്രമണത്തിൽ സഹ ബാറ്റർമാർ അമ്പേ പരാജയമായപ്പോഴും ഒറ്റക്ക് പൊരുതി ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച് നായകൻ കെ.എൽ രാഹുൽ. സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. കുറഞ്ഞ സ്കോറിൽ ഒതുങ്ങുമായിരുന്ന ലഖ്നൗവിന് വേണ്ടി 56 പന്തുകളിൽ 74 റൺസാണ് താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പതിനഞ്ചാമത്തെ ഓവറിൽ 110-3 എന്ന നിലയിലായിരുന്ന ടീമിന് 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. കെയ്ൽ മയേഴ്സ് (23 പന്തുകളിൽ 29 റൺസ്), ക്രുണാൽ പാണ്ഡ്യ (18), മാർകസ് സ്റ്റോയിനിസ് (15) എന്നിവരാണ് ലഖ്നൗ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

പഞ്ചാബിന് വേണ്ടി നായകൻ സാം കറൻ നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറിൽ താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. കഗിസോ റബാദ രണ്ട് വിക്കറ്റുകളും വീഴ്ത്തി. കൂടുതൽ റൺസ് വിട്ടുകൊടുക്കാതെ മികച്ച ബൗളിങ്ങാണ് കറന്റെ ടീം കാഴ്ചവെച്ചത്. 


Tags:    
News Summary - IPL2023: Lucknow Super Giants vs Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.