റാണയും റിങ്കുവും കാത്തു; കെ.കെ.ആറിനെതിരെ സൺറൈസേഴ്സിന് ജയിക്കാൻ 172

ഹൈദരാബാദ്: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത കെ.കെ.ആർ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് എടുത്തത്. 31 പന്തുകളിൽ 42 റൺസ് എടുത്ത നായകൻ നിതീഷ് റാണയും 35 പന്തുകളിൽ 46 റൺസ് എടുത്ത റിങ്കു സിങ്ങുമാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ആന്ദ്രെ റസൽ 15 പന്തുകളിൽ 24 റൺസ് എടുത്തു.

കൊൽക്കത്തയുടേത് മോശം തുടക്കമായിരുന്നു. അഞ്ചാമത്തെ ഓവറിൽ 35 റൺസിന് മൂന്ന് വിക്കറ്റുകൾ പോയ കൊൽക്കത്തയുടെ സ്കോർ ഉയർത്തിയത് റാണയും റിങ്കുവുമാണ്. റസലും ജേസൺ റോയിയും (20) ഒഴിച്ചുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ഫിഫ്റ്റി നേടിയ റഹ്മാനുള്ള ഗുർബാസ് സംപൂജ്യനായാണ് മടങ്ങിയത്. പ്ലേഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ഇനിയുള്ള മത്സരങ്ങളെല്ലാം തന്നെ നിർണായകമാണ്.

സൺറൈസേഴ്സിന്റെ ആറ് ബൗളർമാർക്കും കെ.കെ.ആർ വിക്കറ്റുകൾ സമ്മാനിച്ചു. മാർകോ ജെൻസൻ മൂന്നോവറിൽ 24 റൺസ് വഴങ്ങിയും ടി നടരാജൻ നാലോവറിൽ 30 റൺസ് വഴങ്ങിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി, മറ്റ് ബൗളർമാർക്ക് ഓരോ വിക്കറ്റുകളും ലഭിച്ചു.

Tags:    
News Summary - IPL2023: Sunrisers Hyderabad vs Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.