എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ സഫ ബേഗിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഒരാത്മാവും ഒരുപാട് റോളുകളുമുള്ളയാളാണ് ഭാര്യ സഫയെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു.
ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പും ചിത്രവും മിനിഷങ്ങൾക്കകമാണ് വൈറലായത്. ‘ഒരാത്മാവിനാൽ കീഴ്‌പ്പെടുത്തിയ ഒരുപാട് റോളുകൾ- മൂഡ് ബൂസ്റ്റർ, കൊമേഡിയൻ, പ്രശ്‌നക്കാരി, നിരന്തര പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു. എന്റെ ഭാര്യയെന്ന നിലയിൽ നിന്നെ പരിലാളിക്കുന്നു. പ്രണയമേ, സന്തോഷകരമായ എട്ടാം വിവാഹ വാർഷികം’ -പത്താൻ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
2016ലാണ് ഇർഫാനും സഫയും വിവാഹിതരായത്. നേരത്തെ, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ മുഖം മറക്കുന്നതിന് സഫ സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്ക് വിധേയയായിരുന്നു. ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും കമന്‍ററി ജോലിയിൽ സജീവമാണ് പത്താൻ. മോശം ഫോമിൽ തുടരുന്ന ശുഭ്മൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും പിന്തുണച്ച് താരം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.