ശരാശരി ടീമാണെങ്കിലും അട്ടിമറി വിജയങ്ങളുടെ യുവതുര്ക്കികളെന്ന് വിശേഷിപ്പിക്കാവുന്ന ഐറിഷ് പടയുടെ തേരോട്ടങ്ങളില്‍ വിസ്മയിച്ച് നിന്നിട്ടുണ്ട് ക്രിക്കറ്റ് ലോകം. അയലൻഡ് ടീം 2007ലെ ആദ്യ ലോകകപ്പിൽ വരവറിയിച്ചത് കരുത്തരായ പാകിസ്താനെ ഗ്രൂപ് ഘട്ടത്തില്‍ അട്ടിമറിച്ചായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ ആ ടീം സ്പിരിറ്റിന്റെ ചൂടറിഞ്ഞത് വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും അടക്കമുള്ള പ്രമുഖരാണ്. ട്വന്റി 20 ലോകകപ്പിനോടടുത്ത അവസാന ഒരുക്കമെന്നോണം ഈ മാസം നടന്ന പരിശീലന മത്സരത്തില്‍ ഐറിഷ് ടീമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് കരുത്തരായ പാകിസ്താന് ബാളര്മാരാണ്. ആധികാരിക വിജയം നേടിയ ആ കളിയുടെ ആത്മവിശ്വാസത്തിലാണ് ടീം അമേരിക്കക്ക് ടിക്കറ്റെടുക്കുന്നത്.
ബാറ്റിങ്ങിലും ബാളിങ്ങിലും ഒരുപോലെ മികവ് കാണിക്കുന്ന പൗള്‍ സ്റ്റിര്‍ലിങ്ങിന്റെ നേതൃത്വത്തിലാണ് ടീമൊരുങ്ങുന്നത്. ഹെന്റിച്ച് മലാനാണ് മുഖ്യ പരിശീലകന്. ബാളിങ് മികവിലും ബാറ്റിങ് മികവിലും കരുത്തറിയിക്കാന്‍ പാകത്തിലുള്ള ഒരു മികച്ച സ്ക്വാഡിനെ ഐറിഷ് വസന്തത്തിന് മിഴിവേകാന്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.