മുംബൈ: സീസണിന്റെ തുടക്കത്തിൽ ഒഴിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം വീണ്ടും എം.എസ്. ധോണിയുടെ തലയിലെത്തി. രവീന്ദ്ര ജദേജ സ്ഥാനമൊഴിഞ്ഞതോടെയാണ് ധോണി വീണ്ടും ക്യാപ്റ്റനായത്.
ബാറ്റിങ്ങിലും കളിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജദേജ നായകസ്ഥാനമൊഴിയുകയാണെന്നും സ്ഥാനമേറ്റെടുക്കാൻ ധോണിയോട് അഭ്യർഥിക്കുകയായിരുന്നുവെന്നും ചെന്നൈ വാർത്തക്കുറിപ്പിൽ അറിയിച്ചു. നായകനായ സീസണിൽ എട്ടു കളികളിൽ 112 റൺസും അഞ്ചു വിക്കറ്റും മാത്രമാണ് ജദേജയുടെ സമ്പാദ്യം. പതിവില്ലാത്തവിധം ഇത്തവണ അനായാസ ക്യാച്ചുകൾ പോലും കൈവിടുകയും ചെയ്തു.
ജദേജയുടെ നേതൃത്വത്തിലെ ടീമിനും കാര്യമായ പ്രകടനം ഈ സീസണിൽ കാഴ്ചവെക്കാനായിട്ടില്ല. എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.