മക്കയിലെത്തി ഉംറ നിർവഹിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താന്റെ കമന്റ് ബോക്സിൽ ‘ജയ് ശ്രീരാം’ വിളികളുമായി തീവ്ര ഹിന്ദുത്വർ. മകനൊപ്പം ഉംറ നിർവഹിക്കാൻ അനുഗ്രഹമുണ്ടായെന്ന കുറിപ്പോടെയാണ് മുൻതാരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനടിയിലാണ് ‘ജയ് ശ്രീരാം’ കമന്റുകളുമായി നിരവധി പേരെത്തിയത്.
ഇന്ത്യ കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇർഫാൻ പത്താൻ 2020ലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചത്. 29 ടെസ്റ്റിൽ 1105 റൺസും 100 വിക്കറ്റും നേടിയ താരം 120 ഏകദിനങ്ങളിൽ 1544 റൺസും 173 വിക്കറ്റും 24 ട്വന്റി 20കളിൽ 172 റൺസും 28 വിക്കറ്റും നേടിയിട്ടുണ്ട്. 2003 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയ താരം 2012 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി രാജ്യത്തിനായി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.