ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 600 വിക്കറ്റ് തികക്കുന്ന പേസറായി ജെയിംസ് ആൻഡേഴ്സൺ. സതാംപ്റ്റണിൽ പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ നായകൻ അസ്ഹർ അലിയെ പുറത്താക്കിയാണ് ഇംഗ്ലണ്ട് താരം സ്വപ്നനേട്ടത്തിലെത്തിയത്.
ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് പിഴുത ആൻഡേഴ്സൺ ഫോളോഓൺ വഴങ്ങിയ സന്ദർശകരുടെ ആബിദ് അലിയെയും അസ്ഹറിനെയും കൂടി വീഴ്ത്തിയാണ് മാന്ത്രിക സംഖ്യയിലെത്തിയത്. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നീ വിഖ്യാത സ്പിന്നർമാർ മാത്രമാണ് 600 വിക്കറ്റ് ക്ലബിലെ അംഗങ്ങൾ. 156ാം ടെസ്റ്റിലാണ് ആൻഡേഴ്സണിൻെറ 600ാം വിക്കറ്റ്.
6️⃣0️⃣0️⃣ Test wickets for Jimmy Anderson 🎉🎉🎉
— ICC (@ICC) August 25, 2020
He becomes the first fast bowler to ever reach the mark!#ENGvPAK pic.twitter.com/QCaEzxm4NS
മൂന്നാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര ഇംഗ്ലണ്ട് 1-0ത്തിന് സ്വന്തമാക്കി. ഇംഗ്ലണ്ടിൻെറ ആദ്യ ഇന്നിങ്സ് സ്കോറായ 583 പിന്തുടർന്ന പാകിസ്താൻ 273 റൺസിന് പുറത്തായി ഫോളോ ഓൺ വഴങ്ങിയിരുന്നു.
പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസിലെത്തി നിൽക്കേയാണ് മത്സരം തുല്യതയിൽ അവസാനിപ്പിച്ചത്. പതിറ്റാണ്ടിൻെറ ഇടവേളയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താന് മേൽ പരമ്പര വിജയം നേടുന്നത്. ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിൻെറ 22കാരൻ സാക് ക്രൗളിയാണ് മത്സരത്തിലെ താരം.
2003ൽ സിംബാബ്വെക്കെതിരെ അരങ്ങേറിയ ജിമ്മി 2018ലാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സീമർ ആയി മാറിയത്. ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ജിമ്മി ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ (563) മറികടന്നത്.
You are ridiculous, @jimmy9! 🥇 pic.twitter.com/aYkWUx84FG
— England Cricket (@englandcricket) August 25, 2020
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ആൻഡേഴ്സൺ പരമ്പരക്ക് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പാടെ തള്ളുന്നതാണ് മിന്നുന്ന പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.