കൊളംബോ: ഇംഗ്ലീഷ് പിച്ചുകളിൽ മാത്രം തിളങ്ങുന്നെ ബൗളറെന്ന വിമർശനത്തിന് ലങ്കൻ മണ്ണിൽ ആറുവിക്കറ്റുകൾ പിഴുത് ജെയിംസ് ആന്‍ഡേഴ്സന്റെ മറുപടി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് നേടിയതോടെ ആന്ഡേഴ്സൻ ഒരു റെക്കോഡും സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ 30 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് ആന്ഡേഴ്സൻ സ്വന്തമാക്കിയത്. ന്യൂസിലന്ഡിെൻറ പേസര്‍ റിച്ചാർഡ് ഹാര്‍ഡ്ലിയാണ് (36) ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്.
മുഴുവൻ ബൗളര്‍മാരുടെ പട്ടികയില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവുമാണ് ആന്ഡേഴ്സൻ. രണ്ടാം ടെസ്റ്റിൽ ശ്രീലങ്കന്‍ താരം നിരോഷന്‍ ഡിക്വെല്ലയുടെ വിക്കറ്റ് വീഴ്ത്തിയാണ് ആന്ഡേഴ്സൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. പേസർമാരിൽ 29 തവണ അഞ്ചു വിക്കറ്റ് പ്രകടനം നേടിയ ഗ്ലെന്‍ മഗ്രാത്തിനെ ആന്ഡേഴ്സൻ ഈ നേട്ടത്തോടെ മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.