ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയപ്പോൾ ടീമിെൻറ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറക്ക് ഇരട്ടി സന്തോഷം. ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസർ എന്ന ചരിത്ര റെക്കോർഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. മുൻ ഇന്ത്യൻ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപിൽ ദേവിെൻറ റെക്കോർഡാണ് ബുംറ ഇന്ന് തകർത്തത്.
കപിൽ ദേവ് 25 ടെസ്റ്റുകളിലാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ബുംറ തെൻറ 24 -ാമത്തെ മത്സരത്തിൽ തന്നെ നൂറാം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തി. ഇര്‍ഫാന്‍ പഠാന്‍ (28 ടെസ്റ്റ്), മുഹമ്മദ് ഷമി (29 ടെസ്റ്റ്), ജവഗല്‍ ശ്രീനാഥ് (30 ടെസ്റ്റ്), ഇഷാന്ത് ശര്‍മ (33 ടെസ്റ്റ്) എന്നിവരാണ് ലിസ്റ്റിൽ പിറകിലുള്ള താരങ്ങൾ.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ അവസാന ദിനത്തിലായിരുന്നു ബുംറ ചരിത്ര നേട്ടം കുറിച്ചത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലീഷ് ടീമിന് വേണ്ടി അർധ സെഞ്ച്വറി പ്രകടനം നടത്തിയ ഓലി പോപ്പിനെ (81) ക്ലീൻ ബൗൾഡാക്കിയായിരുന്നു 100-ാം വിക്കറ്റ് നേട്ടം ബുംറ ആഘോഷിച്ചത്. 11 ബോളിൽ രണ്ട് റൺസ് മാത്രം നേടിയാണ് താരം കളം വിട്ടത്. എന്നാൽ, തെൻറ തൊട്ടടുത്ത ഒാവറിൽ ജോണി ബെയര്‍സ്‌റ്റോയെ (0) വീഴ്ത്തി ബുംറ വിക്കറ്റ് നേട്ടം 101 ആക്കുകയും ചെയ്തു. 2018 ജനുവരിയിലായിരുന്നു ബുംറ ആദ്യമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയുടെ അപകടകാരിയായ ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്സായിരുന്നു താരത്തിെൻറ ആദ്യ ഇര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.