ഐ.സി.സിയുടെ ഏകദിന റാങ്കിങ് പുനഃക്രമീകരിച്ചപ്പോൾ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറക്കും മുൻ നായകൻ വിരാട് കോഹ്‍ലിക്കും തിരിച്ചടി. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യയുടെ ജസ്പ്രീത് ബുംററെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ഒന്നാം റാങ്കുകാരനായി. പാകിസ്താന്റെ ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്. ആസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് നാലാമതും അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്‌മാൻ അഞ്ചാമതുമാണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളർ ബുംറയാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബുംറ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചതോടെ ട്രെന്‍റ് ബോള്‍ട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ബോൾട്ടിന് 704 റേറ്റിങ്ങാണുള്ളത്. ബുംറക്ക് 703ഉം.
അതേസമയം, മികച്ച ഫോമിലുള്ള ഹാർദിക് പാണ്ഡ്യ റാങ്കിങ്ങിൽ വലിയ നേട്ടമുണ്ടാക്കി. ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ 13 സ്ഥാനം മുകളില കയറിയ താരമിപ്പോൾ എട്ടാം സ്ഥാനത്താണ്. ബാറ്റിങ് റാങ്കിങ്ങിലും പാണ്ഡ്യ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 42-ാം റാങ്കിലാണ് താരമിപ്പോൾ.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ നാല് സ്ഥാനം മുകളിൽ കയറി 16-ാം റാങ്കിലെത്തി. ഫൈനലിൽ പുറത്താകാതെ 125 റൺസ് നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് ബാറ്റിങ് റാങ്കിങ്ങിൽ 25 സ്ഥാനങ്ങൾ ഉയർന്ന് 52-ാം സ്ഥാനത്തെത്തി.
ബാറ്റിങ് റാങ്കിങ്ങിൽ പാകിസ്താന്റെ ബാബർ അസം തന്നെയാണ് ഒന്നാമതുള്ളത്. മൂന്നാമതുള്ള ഇന്ത്യയുടെ വിരാട് കോഹ്‍ലി ഇപ്പോൾ ഒരു സ്ഥാനം ഇറങ്ങി നാലാമതായി. രോഹിത് ശർമ അഞ്ചാമതാണ്. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സൻ മൂന്ന് സ്ഥാനം മുകളിൽ കയറി ഇപ്പോൾ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.