പനാജി: ഇന്ത്യയുടെയും മുംബൈ ഇന്ത്യൻസിന്‍റെയും സൂപ്പർ പേസർ ജസ്പ്രീത് ബുംറ വിവാഹിതനായി. ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ അവതാരകയായി ശ്രദ്ധനേടിയ സഞ്ജന ഗണേഷനാണ് വധു. അതിരഹസ്യമായി ഗോവയിൽ നടന്ന വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബുംറ സഞ്ജനക്ക് മിന്നുകെട്ടി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനു മുന്നോടിയായി ടീമിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്കു മടങ്ങിയതോടെയാണ് ബുംറയുെട വിവാഹവാർത്ത പുറത്തുവന്നു തുടങ്ങിയത്. എന്നാൽ, താരം മൗനംപാലിച്ചു. മലയാളി ചലച്ചിത്ര താരം അനുപമ പരമേശ്വരനാണ് വധുവെന്ന രീതിയിലും ഗോസിപ്പുകൾ പരന്നിരുന്നു.
വധു ആരെന്നും, വിവാഹത്തീയതിയുമൊന്നും വെളിപ്പെടുത്താതെയായിരുന്നു ഒരുക്കങ്ങൾ. രാജ്യാന്തര മത്സരങ്ങളുടെയും ഐ.പി.എൽ മത്സരങ്ങളുടെയും ടി.വി അവതാരക എന്ന നിലയിൽ ആരാധകർക്ക് സുപരിചിതയാണ് സഞ്ജന. വിവാഹശേഷം ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചാണ് ഇരുവരും ആരാധകരോട് സന്തോഷം പങ്കുവെച്ചത്. ബി.സി.സി.ഐ, മുംബൈ ഇന്ത്യൻസ്, സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.