സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഓസീസ് കാണികൾ ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്കെതിരെയാണ് ശനിയാഴ്ച വംശീയത കലർന്ന അശ്ലീല പദപ്രയോഗങ്ങൾ ഉപയോഗിച്ചത്. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക വൃത്തങ്ങൾ ഇതുസംബന്ധിച്ച് മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി.
ഇന്ത്യൻ ടീം ബാറ്റുചെയ്യുേമ്പാഴെല്ലാം കാണികൾ കേട്ടാലറക്കുന്ന അശ്ലീല വാക്കുകൾ വിളിച്ചുപറഞ്ഞിരുന്നു. മദ്യപിച്ചെത്തിയ ഏതാനും കാണികളാണ് ഇതിന് പിന്നിലെന്നാണ് വിവരം. തുടർന്ന് ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ മാച്ച് ഒഫീഷ്യൽസുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി പരാതി നൽകിയത്.
കോവിഡ് പശ്ചാത്തലത്തിൽ പരമാവധി 10,000 പേർക്കാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശനം നൽകിയിരുന്നത്. ഇത് കാരണം തന്നെ ഗാലറിയിലെ ശബ്ദങ്ങൾ വ്യക്തമായി താരങ്ങൾക്ക് കേൾക്കാമായിരുന്നു. ആസ്ട്രേലിയൻ ക്രിക്കറ്റ്ബോർഡ് വിഷയത്തിൽ ഇടപെേട്ടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.