ആ അമ്പയറെ കണ്ടാൽ ഞാൻ ചോദിക്കും, അത് ഔട്ട് വിളിച്ചുകൂടായിരുന്നോ? 2023ന്‍റെ ദുഃഖം മാറാതെ സൂപ്പർ താരം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ദു:ഖമായിരിക്കും 2023ലെ ഏകദിന ലോകകപ്പ് തോൽവി. ഫൈനലിൽ ആസ്ട്രേലിയയോടാ‍യിരുന്നു ഇന്ത്യ പരാജ‍യപ്പെട്ടത്. ഫൈനൽ വരെയുള്ള എല്ലാ മത്സരത്തിലും വിജയിച്ചുകൊണ്ട് അജയ്യരായിട്ടായിരുന്നു ഇന്ത്യയുടെ വരവ്. എന്നാൽ ഫൈനലിൽ മുട്ട് മടക്കേണ്ടിവന്നു.

താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ വിഷമമുണ്ടാക്കിയതായിരുന്നു ആ ഫൈനൽ. ഇപ്പോഴിതാ തന്റെ കരിയറിൽ ഏതെങ്കിലും അമ്പയറുടെ തീരുമാനം മാറ്റാൻ സാധിച്ചാൽ ഏതായിരിക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജസ്പ്രീത് ബുംറ. 2023 ലോകകപ്പിലെ 'അമ്പയേഴ്സ് കോളായ' ഒരു തീരുമാനം മാറ്റാനായിരിക്കും താൻ പറയുക എന്നാണ് ബുംറ പറഞ്ഞത്.

മത്സരത്തിലെ താരമായിരുന്ന ട്രാവിസ് ഹെഡിന് മികച്ച പിന്തുണ നൽകിയ മാർനസ് ലബുഷെയ്നിനെയായിരുന്നു ബുംറ അന്ന് എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയത്. 'എനിക്ക് മാർനസ് ലബുഷെയ്നിന്റെ വിക്കറ്റ് അമ്പയേഴ്സ് കോൾ കാരണം നഷ്ടമായിരുന്നു, റിച്ചാർഡ് കെറ്റൽ ബോറോയെ കണ്ടാൽ ഞാൻ പറയും അത് ഔട്ട് വിളിക്കാമായിരുന്നില്ലെയെന്ന്,' ബുംറ പറഞ്ഞു.

മത്സരത്തിനൻറെ 28ാം ഓവറിലായിരുന്നു ലബുഷെയ്ൻ എൽ.ബി.ഡബ്ല്യു അതിജീവിക്കുന്നത്. ഫ്ലിക് ഷോട്ട് കളിക്കാൻ ശ്രമിച്ച താരത്തിനൻറെ പാഡിൽ ബാൾ കൊള്ളുകയായിരുന്നു. അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും ഇന്ത്യ ഡി.ആർ.എസിന് അപ്പീൽ ചെയ്യുകയായിരുന്നു. എന്നാൽ റിവ്യൂവിൽ പന്ത് ലെഗ് സ്റ്റമ്പിൽ തട്ടിയേക്കാനുള്ള സാധ്യത ബോൾ ട്രാക്കിങ് വഴി കാണിച്ചു. തീർച്ചയായും കൊള്ളുമെന്ന് ടെക്ക്നോളജിക്ക് പറയാൻ സാധിക്കാത്തിനാൽ അമ്പയറിന്റെ വിധിയിൽ തന്നെ മുന്നോട്ട് നീങ്ങുകയായിരുന്നു.

Tags:    
News Summary - Jasprit bumrah says he would ask richard kettleborough to change a decision of 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.