ബോർഡർ-ഗാവസ്കർ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ആദ്യദിനം ആസ്ട്രേലിയയെ ഇന്ത്യ പഞ്ഞിക്കിട്ടു. ആദ്യം ബാറ്റ് ചെയ്ത് 194 റൺസിന് പുറത്തായ ഇന്ത്യ ഓസീസിനെ വെറും 108 റൺസിൽ എറിഞ്ഞിട്ടു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9 വിക്കറ്റിന് 123 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് അർധ സെഞ്ച്വറി നേടിയ ജസ്പ്രീത് ബുംറ (55) ഓസീസ് ബൗളർമാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ത്യക്കായി പൃഥ്വി ഷാ 40ഉം ശുഭ്മാൻ ഗിൽ 43ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും നവദീപ് സെയ്നിയും ചേർന്ന് പിടിച്ചുകിട്ടുകയായിരുന്നു. ബുംറ രണ്ടും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 32 റൺസെടുത്ത അലക്സ് ക്യാരിയാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.