വിസിയനഗരം: ആന്ധ്രപ്രദേശിനെതിരായ രഞ്ജിട്രോഫി മത്സരത്തിൽ കേരളം ലീഡിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 258 റൺസെന്ന നിലയിലാണ്. ആന്ധ്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 272ന്റെ അരികിലെത്തിയിട്ടുണ്ട് കേരളം. അർധ ശതകങ്ങളുമായി ക്യാപ്റ്റൻ സചിൻ ബേബിയും (87) അക്ഷയ് ചന്ദ്രനുമാണ് (57) ക്രീസിൽ.
ഏഴിന് 260ൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്ക് 12 റൺസെടുക്കുന്നതിനിടെ ബാക്കി മൂന്ന് വിക്കറ്റുകളും നഷ്ടപ്പെട്ടു. 87 റൺസുമായി ക്യാപ്റ്റൻ റിക്കി ഭൂയ് പുറത്താവാതെനിന്നു. ബേസിൽ തമ്പി നാല് വിക്കറ്റ് വീഴ്ത്തി.
നാല് റൺസെടുത്ത ഓപണർ ജലജ് സക്സേന വേഗം മടങ്ങിയെങ്കിലും മറ്റൊരു ഓപണർ രോഹൻ കുന്നുമ്മൽ (61) അർധ ശതകവും കൃഷ്ണപ്രസാദ് 41 റൺസും നേടി കേരളത്തെ കരകയറ്റി. ഇരുവരും പുറത്തായശേഷം സംഗമിച്ച സചിൻ-അക്ഷയ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഇതിനകം 134 റൺസ് ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.