ദുബൈ: പത്തോളം കേരള താരങ്ങളാണ് ഇത്തവണ ഐ.പി.എൽ മിനി ലേലത്തിൽ പങ്കെടുത്തത്. എന്നാൽ, മലയാളികൾക്ക് നിരാശയായിരുന്നു ഫലം. കേരളത്തിനുവേണ്ടി കളിക്കുന്ന കർണാടകക്കാരൻ സ്പിന്നർ ശ്രേയസ് ഗോപാലിനെ 20 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് വാങ്ങി.
വിവിധ ഐ.പി.എൽ ടീമുകളിലുണ്ടായിരുന്ന സന്ദീപ് വാര്യർ, കെ.എം ആസിഫ്, അബ്ദുൽ ബാസിത്ത് എന്നിവരെയൊന്നും ആരും വാങ്ങാനെത്തിയില്ല. രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി, സൽമാൻ നിസാർ, വൈശാഖ് ചന്ദ്രൻ, എസ്. മിഥുൻ തുടങ്ങിയവരും ലേലത്തിനുണ്ടായിരുന്നു. സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നു. ദേവ്ദത്ത് പടിക്കലിനെ നേരത്തേ രാജസ്ഥാനിൽനിന്ന് ലഖ്നോ സൂപ്പർ ജയന്റ്സ് വാങ്ങുകയും ചെയ്തു.
പ്രമുഖ ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസ്, ബൗളർ ജോഷ് ഹേസിൽവുഡ്, ഇംഗ്ലീഷ് താരങ്ങളായ ഫിൽ സാൾട്ട്, ആദിൽ റാഷിദ്, ശ്രീലങ്കക്കാരൻ കുശാൽ മെൻഡിസ്, ദക്ഷിണാഫ്രിക്കൻ ബൗളർ തബ്രൈസ് ഷംസി, ബാറ്റർ റസീ വാൻഡെർ ഡസൻ തുടങ്ങിയവരെ ആരും വാങ്ങാനെത്തിയില്ല. പുതുമുഖങ്ങളിൽ ഞെട്ടിച്ചത് ഉത്തർപ്രദേശുകാരനായ ബാറ്റർ സമീർ റിസ്‍വിയാണ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പർ കിങ്സ് 8.4 കോടിക്ക് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.