ജയ്പൂർ: ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിന് പിന്നാലെ ലഖ്നോ സൂപ്പർജയന്റ്‌സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് 12 ലക്ഷം രൂപ പിഴ. കുറഞ്ഞ ഓവർനിരക്കിന്റെ പേരിലാണ് നടപടി. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഓവർ പൂർത്തിയാക്കുന്നതിലെ മെല്ലെപ്പോക്കിന് രാഹുലിന് പിഴ ലഭിക്കുന്നത്. സീസണില്‍ ആദ്യമായാണ് ലഖ്നോ ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്. മത്സരത്തിൽ 32 പന്തിൽ 39 റൺസാണ് രാഹുൽ നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും നേരത്തെ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിക്കും ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ചു.
രാജസ്ഥാനെതിരായ മത്സരത്തിൽ 10 റൺസിന്റെ ജയമാണ് ലഖ്നോ നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. 51 റൺസ് നേടിയ മയേഴ്‌സായിരുന്നു ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപണർമാർ മികച്ച തുടക്കം നൽകിയെങ്കിലും 10 റൺസ് അകലെ കീഴടങ്ങുകയായിരുന്നു. ജോസ് ബട്‌ലർ (40) യശ്വസി ജയ്‌സ്വാൾ(44) എന്നിവർക്ക് മാത്രമേ രാജസ്ഥാൻ നിരയിൽ തിളങ്ങാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.