ന്യൂഡൽഹി: മാർച്ച് 12ന് വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്‍റി 20ക്ക് ഫീൽഡ് അമ്പയറായി അനന്തപത്മനാഭനെ നിയോഗിച്ചു. അനന്തപത്നാഭൻ നിയന്ത്രിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. കേരളത്തിൽ നിന്നും അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെയാളാണ് തിരുവനന്തപുരം സ്വദേശിയായ അനന്തൻ.
ജോസ് കുരിശിങ്കൽ, കെ.എൻ രാഘവൻ, എസ്.ദണ്ഡപാണി എന്നിവരാണ് കേരളത്തിൽ നിന്നും അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ളത്. ഐ.പി.എൽ അടക്കമുള്ള പ്രധാന മത്സരങ്ങൾ നിയന്ത്രിച്ച അനന്തപത്മനാഭൻ ഐ.സി.സി പാനലിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയാണ്.
കേരളത്തിനായി 100 ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഏക കളിക്കാരനാണ് അനന്തപത്നാഭൻ. ലെഗ് സ്പിന്നറായി കളത്തിലിറങ്ങിയ അനന്തൻ കേരളത്തിനായി 344 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2007ലാണ് അനന്തൻ ബി.സി.സി.ഐയുടെ അമ്പയറിങ് പരീക്ഷ പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.