ന്യൂഡൽഹി: െഎ.പി.എൽ കന്നിക്കിരീടമെന്ന സ്വപ്നവും പൊലിഞ്ഞ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ കോഹ്ലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ. എട്ടു വർഷമായി ടീമിനെ നയിച്ചിട്ടും കിരീടം നേടാനാവാത്ത ഒരു നായകനെ ഇനിയും വഹിക്കുന്നതിൽ അർഥമില്ലെന്നായിരുന്നു ഗംഭീറിെൻറ പ്രതികരണം. ''എട്ടു വർഷമായി ഒരു കിരീടം ജയിക്കാനാവത്ത മറ്റൊരു ക്യാപ്റ്റനെ അല്ലെങ്കിൽ കളിക്കാരനെ പറയാമോ? ഒരു ട്രോഫിയുമില്ലാതെ എട്ടു വർഷമെന്നത് ദൈർഘ്യമേറിയ കാലയളവാണ്. അതിെൻറ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്'' -കൊൽക്കത്തയെ രണ്ടു സീസണിൽ ജേതാക്കളാക്കിയ ക്യാപ്റ്റൻ ഗംഭീർ പറയുന്നു.
''ബാംഗ്ലൂരിെൻറ ഒരു വർഷത്തെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലല്ല ഇങ്ങനെ പറയുന്നത്. അദ്ദേഹവുമായി വ്യക്തിപരമായി ഒരു എതിർപ്പുമില്ല. പക്ഷേ, ടീമിെൻറ തോൽവിയിൽ അദ്ദേഹം ഉത്തരവാദിത്തമേൽക്കണം. ടീമിെൻറ ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും ആരംഭിക്കുന്നത് മാനേജ്മെൻറിൽനിന്നോ സപ്പോർട്ടിങ് സ്റ്റാഫിൽനിന്നോ അല്ല. നായകനിൽ നിന്നാണ്. നേട്ടങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെങ്കിൽ, വിമർശനവും നിങ്ങൾ സ്വീകരിക്കണം'' -ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ഗംഭീർ തുറന്നടിച്ചു.
രണ്ടു സീസണിൽ പഞ്ചാബ് ക്യാപ്റ്റനായിരുന്ന ആർ. അശ്വിൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തെ ഒഴിവാക്കാൻ ടീം മടിച്ചില്ല. കിരീടമൊന്നും നേടാനായില്ലെങ്കിലും ധോണിയും രോഹിതും വിമർശിക്കപ്പെടുമായിരുന്നു. അവർ നേട്ടം ആവർത്തിച്ചതുകൊണ്ട് ആ സ്ഥാനത്ത് ഇരിക്കുന്നതിൽ തെറ്റില്ല. ഇൗ സീസണോടെ കോഹ്ലി ക്യാപ്റ്റൻസി ഒഴിയണമെന്നതാണ് 100 ശതമാനം ശരി -ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.