കെ.കെ.ആറിന് തുണയായി ഗുർബാസിന്റെ വെടിക്കെട്ട് ; ഗുജറാത്തിന് ജയിക്കാൻ 180

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് 180 റൺസ് വിജയലക്ഷ്യം. റഹ്മാനുള്ള ഗുർബാസിന്റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ മികവിലാണ് കെ.കെ.ആർ മാന്യമായ ടോട്ടൽ നേടിയത്. 39 പന്തുകളിൽ ഏഴ് സിക്സറുകളും അഞ്ച് ഫോറുകളും സഹിതം 81 റൺസാണ് അഫ്ഗാൻ താരം അടിച്ചുകൂട്ടിയത്.

സീസണിൽ ദയനീയ പ്രകടനം തുടരുന്ന ആ​ന്ദ്രെ റസൽ ഇന്ന് കെ.കെ.ആറിന് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 19 പന്തുകളിൽ 34 റൺസ് എടുത്ത താരം മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടിച്ചു. റസലാണ് സ്കോർ 150 കടത്തിയത്. ഗുർബാസും റസലുമൊഴിച്ചുള്ള കൊൽക്കത്ത ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. നായകൻ നിതീഷ് റാണ നാല് റൺസ് മാത്രമാണെടുത്തത്. 14 പന്തുകളിൽ 11 റൺസാണ് വെങ്കിടേഷ് അയ്യരുടെ സമ്പാദ്യം.

കൂറ്റനടിക്കാരനായ റിങ്കു സിങ്ങും (20 പന്തുകളിൽ 19) ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത മുഹമ്മദ് ശമിയാണ് ഗുജറാത്ത് ബൗളർമാരിൽ മികച്ചു നിന്നത്. നൂർ അഹ്മദ് നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ജോഷ്വ ലിറ്റിലും രണ്ട് പേരെ പുറത്താക്കിയിരുന്നു. 

Tags:    
News Summary - Kolkata Knight Riders vs Gujarat Titans IPL2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.