അഹ്മദാബാദ്: പഞ്ചാബ് കിങ്സിെൻറ രാജകീയ വീര്യം പേരിൽ മാത്രം ഒതുങ്ങുകയാണോ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിങ്ങിൽ തരിപ്പണമായ പഞ്ചാബ് മത്സരം അഞ്ചു വിക്കറ്റിന് അടിയറവെച്ചു. ഇതോടെ കൊൽക്കത്ത രണ്ടാം ജയവുമായി അവസാന സ്ഥാനത്തുനിന്ന് കയറി.
ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ 123 റൺസിലൊതുക്കിയ കൊൽക്കത്തയും മൂന്നിന് 17 എന്ന നിലയിൽ പരുങ്ങിയെങ്കിലും ജയം കൈവിട്ടില്ല. 47 റൺസുമായി പുറത്താവാതെ നിന്ന നായകൻ ഒയിൻ മോർഗനും രാഹുൽ ത്രിപതിയും (41) ആണ് കൊൽക്കത്തയെ കാത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് മൊട്ടേരയിലെ പിച്ചിൽ പിടിച്ചുനിൽക്കാനായില്ല. ഓപ്പണർമാരായ കെ.എൽ. രാഹുലും (19), മായങ്ക് അഗർവാളും (31) നൽകിയ തുടക്കം മധ്യനിരയിൽ ആരും മുതലെടുത്തില്ല. കൂറ്റനടിയിൽ പേരുകേട്ട ക്രിസ് ഗെയ്ൽ (0), ദീപക് ഹൂഡ (1), മോയ്സസ് ഹെൻറിക്വസ് (2) എന്നിവർ നിരായുധരായി മടങ്ങി.
നികോളസ് പുരാൻ (19), ഷാറൂഖ് ഖാൻ (13) എന്നിവരും വൈകാതെ മടങ്ങിയശേഷംക്രിസ് ജോർഡൻ (30) അവസാന ഓവറുകളിൽ അടിച്ചു കളിച്ചതിനാൽ സ്കോർ 100 കടന്നു. കൊൽക്കത്തയുടെ പ്രസിദ്ധ് കൃഷ്ണ മൂന്നും പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.