കെ.എൽ. രാഹുലിന്​ സെഞ്ച്വറി; ബംഗളൂരുവിന്​ 207 റൺസ്​ വിജയലക്ഷ്യം

ദുബൈ: കെ.എൽ രാഹുലി​െൻറ സെഞ്ച്വറി കരുത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്​സിനെതിരെ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ കൂറ്റൻ സ്​കോർ. 20 ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ കിങ്സ്​ ഇലവൻ 206 റൺസെടുത്തു. 69 പന്തുകളിൽ നിന്ന്​ 132 റൺസെടുത്ത രാഹുൽ പുറത്താകാതെ നിന്നു.

രാഹുലും മായങ്ക്​ അഗർവാളും നല്ല തുടക്കമാണ്​ പഞ്ചാബിനായി നൽകിയത്​. ഇരുവരും ചേർന്ന്​ ഒാപ്പണിങ്​ വിക്കറ്റിൽ 57 റൺസ്​ കൂട്ടിച്ചേർത്തു. ഏഴാം ഓവറിലാണ്​ പഞ്ചാബിന്​ ആദ്യ വിക്കറ്റ്​ നഷ്​ടമായത്​. മായങ്കിനെ ചാഹൽ പുറത്താക്കി.

പിന്നീടെത്തിയ പൂരാനെ കൂട്ടുപിടിച്ച്​ രാഹുൽ പഞ്ചാബ്​ സ്​കോർ 100 കടത്തി​. പൂരാൻ പുറത്തായതിന് പിന്നാലെയെത്തിയ മാക്​സ്​വെൽ ഒരു തവണ കൂടി നിരാശപ്പെടുത്തി. 15 റൺസെടുത്ത്​ കരുൺ നായർ പുറത്താകാതെ നിന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.