വെസ്റ്റിൻഡീസ് വിജയത്തിൽ കണ്ണുനിറഞ്ഞ് ലാറ, കെട്ടിപ്പിടിച്ച് ഗിൽക്രിസ്റ്റ്; കമന്ററി ബോക്സിൽ നാടകീയ രംഗങ്ങൾ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ മ​ണ്ണി​ൽ 27 വ​ർ​ഷ​ത്തി​ന് ശേ​ഷം ടെ​സ്റ്റ് ജ​യി​ച്ച് ക​രീ​ബി​യ​ൻ പ​ട ചരിത്രം കുറിക്കുമ്പോൾ കമന്ററി ബോക്സിൽ കണ്ണീരണിഞ്ഞ് ഇതിഹാസ താരം ബ്രയൻ ലാറ. ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന മത്സരത്തിൽ ഷമർ ജോസഫ് ആസ്ട്രേലിയയുടെ അവസാന വിക്കറ്റും പിഴുതതോടെ സീറ്റിൽനിന്ന് ആവേശപൂർവം ചാടിയെണീറ്റ ലാറ വികാരഭരിതനാവുകയും മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ സഹകമന്റേറ്റർ ആദം ഗിൽക്രിസ്റ്റിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഗിൽക്രിസ്റ്റും സഹകമന്റേറ്ററും ലാറയുടെ സന്തോഷത്തിൽ പങ്കു​ചേർന്നു. ഇതിന്റെ വിഡിയോ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ വലിയ ദിനം’ എന്നാണ് വിജയത്തെ ലാറ വിശേഷിപ്പിച്ചത്.

‘അവിശ്വസനീയം. ആസ്‌ട്രേലിയയിൽ അവരെ തോൽപ്പിക്കാനെടുത്തത് 27 വർഷം. അനുഭവപരിചയമില്ലാത്ത, എഴുതിത്തള്ളിയ ഈ വെസ്റ്റ് ഇൻഡീസ് ടീമിന് ഇന്ന് തലയുയർത്തിപ്പിടിച്ച് നിൽക്കാനാകും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ഇന്ന് വലിയ ദിനമാണ്. ആ ടീമിലെ ഓരോ അംഗത്തിനും അഭിനന്ദനങ്ങൾ’ -ലാറ കമന്ററി ബോക്സിലിരുന്ന് ആഹ്ലാദത്തോടെ പറഞ്ഞുതീർത്തു.

ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ എ​ട്ടു റ​ണ്‍സി​ന്റെ വി​ജ​യ​മാ​ണ് വെ​സ്റ്റി​ന്‍ഡീ​സ് യു​വ​നി​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​മ​ട​ങ്ങി​യ പ​ര​മ്പ​ര 1-1ന് സ​മ​നി​ല​യി​ലു​മാ​യിരുന്നു. 1997ല്‍ ​പെ​ര്‍ത്തി​ലാ​യി​രു​ന്നു വെസ്റ്റിൻഡീസിന്റെ അ​വ​സാ​ന വി​ജ​യം. അന്ന് ആദ്യ ഇന്നിങ്സിൽ 132 റൺസടിച്ച് ബ്രയൻ ലാറയായിരുന്നു വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ൽ മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി​യ വി​ൻ​ഡീ​സ് പേ​സ​ർ ഷ​മര്‍ ജോ​സ​ഫാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. ര​ണ്ടാം ടെ​സ്റ്റി​ന്റെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഏ​ഴ് വി​ക്ക​റ്റെ​ടു​ത്ത ഷ​മർ മാ​ൻ ഓ​ഫ് ദ ​മാ​ച്ചും മാ​ൻ ഓ​ഫ് ദ ​സീ​രീ​സു​മാ​യി. 216 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ആ​സ്ട്രേ​ലി​യ​യെ 207 റ​ണ്‍സി​ന് വി​ന്‍ഡീ​സ് കൂ​ടാ​രം ക​യ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടി​ന് 113 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ നി​ന്നാ​യി​രു​ന്നു ത​ക​ർ​ച്ച. 91 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഓ​പ​ണ​ര്‍ സ്റ്റീ​വ് സ്മി​ത്ത് മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. കാ​മ​റൂ​ണ്‍ ഗ്രീൻ 42 റ​ണ്‍സെ​ടു​ത്തു. മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്​ (21) ഉ​സ്മാ​ന്‍ ഖ്വാ​ജ (10), മാ​ര്‍ന​സ് ല​ബു​ഷെ​യ്ന്‍ (5), ട്രാ​വി​സ് ഹെ​ഡ് (0), മി​ച്ച​ല്‍ മാ​ര്‍ഷ് (10), അ​ല​ക്‌​സ് കാ​രി (2) എ​ന്നി​വ​രെ​ല്ലാം വേ​ഗം പു​റ​ത്താ​യി.

Tags:    
News Summary - Lara, teary-eyed at West Indies win, hugs Gilchrist; Dramatic scenes in the commentary box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.