ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാനസ്ബർഗിൽ 2006ൽ നടന്ന ടെസ്റ്റ് മത്സരം പലതുകൊണ്ടും ഓർമകൾക്ക് വിരുന്നാണ്. ഏത് കൊമ്പന്മാരെയും വീഴ്ത്താൻ കരുത്തുമായി വിലസിയ പ്രോട്ടീസ് നിരയുടെ നാട്ടിൽചെന്ന് അവരോട് മുട്ടുന്ന ഇന്ത്യക്ക് തീരെ സാധ്യത കൽപിക്കപ്പെടാത്ത മത്സരം. എല്ലാം ഉറപ്പിച്ചിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് പക്ഷേ, ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബൗളിങ് നിരക്കുമുന്നിൽ ചീട്ടുകൊട്ടാരം കണക്കെ വീണു- വെറും 84 റൺസിന്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എടുത്തിരുന്നത് 249 റൺസ്. 40 റൺസ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് വീഴ്ത്തി ഒന്നാം ഇന്നിങ്സിൽ ആതിഥേയരെ ചുരുട്ടിക്കെട്ടിയ മലയാളി താരം പക്ഷേ, ശരിക്കും വിലസിയത് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ.
വി.ആർ.വി സിങ്ങിനൊപ്പം ബാറ്റെടുത്ത് മൈതാനത്തെത്തിയ ശ്രീശാന്തിനെ കണ്ട് 'ഇെപ്പാ ശരിയാക്കി തരാം' എന്ന മട്ടിൽ പരമാവധി പ്രകോപിപ്പിച്ച ബൗളർ ആന്ദ്രെ നെൽ വിക്കറ്റ് പ്രതീക്ഷിച്ച് എറിഞ്ഞ പന്ത് ബൗണ്ടറിക്കുംമുകളിൽ കൂറ്റൻ സിക്സറിലേക്ക് പറന്നു. അതുവരെ കേട്ടതും കണ്ടതും നെല്ലിന് തിരിച്ചുകൊടുത്ത് ക്രീസിനു മധ്യത്തിൽ ബാറ്റുയർത്തി വീശി ശ്രീശാന്ത് മൈതാനം വാണപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിന് നോക്കിനിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
അന്നത്തെ നിമിഷം ഓർത്തെടുത്ത സഹതാരം ഡെയ്ൽ സ്റ്റെയിൻ ശ്രീശാന്തിന്‍റെ ബാറ്റിങ് ഐതിഹാസികമായിരുന്നുവെന്ന് പറയുന്നു. ആ ഓർമകൾ തന്നിൽ ഇപ്പോഴും വിറകൊള്ളിക്കുമെന്നും താരം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.