ലണ്ടൻ: പാകിസ്താനെതിരായ രണ്ടാം ട്വന്‍റി 20യിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ലിയാൻ ലിവിങ്സ്റ്റോൺ അടിച്ചത് എക്കാലത്തേയും വലിയ സിക്സറുകളിലൊന്ന്. പാക് പേസർ ഹാരിസ് റൗഫാണ് ലിവിങ്സ്റ്റന്റെ 'ക്രൂരതക്ക്' ഇരയായത്. ഹെഡിങ്ലി മൈതാനത്ത് നിന്ന് അടിച്ച സിക്സ് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ തട്ടി അപ്പുറത്തുള്ള റഗ്ബി സ്റ്റേഡിയത്തിലാണ് വീണത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പങ്കുവെച്ച ട്വീറ്റിൽ റഗ്ബി ടീമായ ലീഡ്സ് റൈനോസിനോട് പന്തെടുത്തുതരാൻ ആവശ്യപ്പെട്ടത് രസകരമായി. 121.96 മീറ്ററാണ് സിക്സിന്റെ നീളം. എന്നാൽ ഇത് ക്രിക്കറ്റിലെ ഏറ്റവും നീളം കൂടിയ സികസ്റായി ചിലർ വിശേഷിപ്പിച്ചെങ്കിലും കണക്കുകൾ പ്രകാരം ശരിയല്ല.
2012ൽ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ പാർക്ക് സ്റ്റേഡിയത്തിൽ 127 മീറ്റർ സിക്സർ നേടിയിട്ടുണ്ട്. 2005ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഗാബ്ബ സ്റ്റേഡിയത്തിൽ ബ്രറ്റ്ലീ 143 മീറ്റർ സിക്സർ നേടിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 27 കാരനായ ലിവിങ്സ്റ്റോൺ ടൂർണമെന്‍റിൽ തകർപ്പൻ ഫോമിലാണ്. ആദ്യ ട്വന്‍റിയിൽ 43 പന്തിൽ 103 റൺസെടുത്ത ലിവിങ്സ്റ്റൺ രണ്ടാം ട്വന്‍റിയിൽ 36 റൺസാണ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.