കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി; ലോകകപ്പിൽനിന്ന് പുറത്താകാതിരിക്കാൻ പാകിസ്താനെ ഭാഗ്യവും തുണക്കണം

ട്വന്റി 20 ലോകകപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റ് പുറത്താകുമോയെന്ന ആശങ്കയിലാണ് ആരാധകർ. ആദ്യ മത്സരത്തിൽ യു.എസ്.എയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാബർ അസമും സംഘവും ഞായറാഴ്ച ഇന്ത്യയോട് ആറ് റൺസിനും പരാജയപ്പെട്ടതോടെയാണ് സൂപ്പർ എട്ട് പ്രതീക്ഷകൾ ത്രിശങ്കുവിലായത്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാകിസ്താൻ ഗ്രൂപ്പ് ‘എ’യിൽ നാലാമതാണ്. അയർലൻഡ് മാത്രമാണ് അവർക്ക് പിന്നിലുള്ളത്.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയും യു.എസ്.എയുമാണ് നാല് പോയന്റുകൾ വീതം നേടി ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഒരു മത്സരം ജയിച്ച കാനഡക്ക് രണ്ട് പോയന്റുണ്ട്. പാകിസ്താനും അയർലൻഡിനും പോയന്റൊന്നും നേടാനായിട്ടില്ല.

സൂപ്പർ എട്ടിൽ എത്താൻ പാകിസ്താന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രം പോരാ, മറ്റു മത്സരങ്ങളുടെ ഫലവും വിധി നിർണയിക്കും. കാനഡയുമായും അയർലൻഡുമായുമാണ് പാകിസ്താന് മത്സരങ്ങൾ ശേഷിക്കുന്നത്. ഇത് രണ്ടും ജയിക്കുകയും യു.എസ്.എയും കാനഡയും ഇനിയുള്ള രണ്ട് മത്സരങ്ങളും തോൽക്കുകയും വേണം. പാകിസ്താൻ രണ്ട് മത്സരങ്ങളും ജയിക്കുകയും യു.എസ്.എ രണ്ടിലും തോൽക്കുകയും ചെയ്താലും പാകിസ്താന് മുന്നോട്ടു​പോകാനാവില്ല. ഇരു ടീമിന്റെയും റൺറേറ്റാവും അപ്പോൾ വിധി നിർണയിക്കുക.

Tags:    
News Summary - Lost in both matches; Luck should also help Pakistan not to be eliminated from the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.