ലഖ്‌നോ സൂപ്പർ ജയൻറ്‌സിനെ പരിശീലിപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമെത്തുന്നു

ലഖ്നോ: ഐ.പി.എൽ പുതിയ സീസണിൽ ലഖ്‌നോ സൂപ്പർ ജയൻറ്‌സിനെ പരിശീലിപ്പിക്കാൻ മുൻ ദക്ഷിണാഫ്രിൻ സൂപ്പർ താരം ലാൻസ് ക്ലൂസ്നർ എത്തുന്നു. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറിനൊപ്പം സഹ പരിശീലകനായാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ നിയമിച്ചത്. 

ലാൻസ് ക്ലൂസ്നർ

ഐ.പി.എൽ പുതിയ സീസൺ ആരംഭിക്കാൻ ഒരുമാസം മാത്രം മുന്നിലുള്ളപ്പോഴാണ് ക്ലബിന്റെ നീക്കം. എൽ.എസ്.ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

1990 കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ശക്തനായ ഓൾറൗണ്ടറായിരുന്നു ലാൻസ് ക്ലൂസ്നർ. 1996 ഡിസംബറിൽ ഇന്ത്യക്കെതിരായ ടെസ്റ്റിൽ രാജകീയമായ അരങ്ങേറ്റം കുറിച്ചാണ് ക്ലൂസ്നർ തുടങ്ങിയത്.  പരമ്പരയിലെ രണ്ടാംടെസ്റ്റിൽ ഒരറ്റ ഇന്നിങ്സിൽ എട്ടു വിക്കറ്റ് വീഴ്ത്തി ക്ലൂസ്നർ ഞെട്ടിച്ചു.

1999 ൽ ഇംഗ്ലണ്ട് നടന്ന ഏകദിന ലോകകപ്പിൽ 281 റൺസും 17 വിക്കറ്റും നേടിയ ക്ലൂസ്നറായിരുന്നു പ്ലെയർ ഓഫ് ദി സീരീസ്. അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനെയും ലോകത്തെ വിവിധയിടങ്ങളിൽ ആഭ്യന്തര ട്വന്റി 20 ലീഗുകളിലും പരിശീലക കുപ്പായത്തിലെത്തിയിട്ടുള്ള ക്ലൂസ്നറുടെ വരവ് സൂപ്പർ ജയന്റ്സിന് ഊർജമേകിയേക്കും.

Tags:    
News Summary - LSG appoint former South Africa star Lance Klusener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.