ട്വന്‍റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ച് ബംഗ്ലാദേശ് താരം മഹ്മദുള്ളാ

അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ മഹ്മദുള്ള. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയോടെയാണ് താരം വിരമിച്ചത്. നേരത്തെ ഇന്ത്യയുമായുള്ള ടി20 പരമ്പരയോടെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ടി20യിൽ നിന്ന് വിരമിച്ച തമീം ഇഖ്ബാൽ, മഷ്‌റഫെ മൊർതാസ, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം എന്നിവരുൾപ്പെടുന്ന ബംഗ്ലാദേശിലെ സുവർണ കാലത്തെ ബിഗ് ഫൈവ് താരങ്ങളിലെ അവസാനത്തെ കളിക്കാരനായിരുന്നു മഹ്മദുള്ള.



17 വർഷം അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റ് കളിച്ച മഹ്മദുള്ള 141 മത്സരത്തിൽ നിന്നും 23.50 ശരാശരിയിൽ എട്ട് അർധസെഞ്ച്വറികളടക്കം 2444 റൺസ് നേടിയിട്ടുണ്ട്. തന്‍റെ അവസാന മത്സരത്തിൽ എട്ട് റൺസാണ് മഹ്മദുള്ള നേടിയത്. മായങ്ക് യാദവിന്‍റെ പന്തിൽ റിയാൻ പരാഗിന് ക്യാച്ച് നൽകി പുറത്തായ താരത്തെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് അഭിനന്ദിച്ചു.ടെസ്റ്റിൽ നിന്നും നേരത്തെ വിരമിച്ച താരം ഏകദിന ക്രിക്കറ്റിൽ നിന്നും അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വിരമിച്ചേക്കും.

Tags:    
News Summary - mahmadullah retired from t20i

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.