മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. വ്യാഴാഴ്ച വെബ്സൈറ്റിലൂടെയാണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. മലയാളിയായ ദേവ്ദത്ത് പടിക്കൽ ആദ്യമായി ടീമിലെത്തി. ദേവ്ദത്തിന് പുറമേ റുതുരാജ് ഗെയ്ക്വാദ്, നിതീഷ് റാണ, ചേതൻ സക്കരിയ, കെ.ഗൗതം എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്. ഐ.പി.എല്ലിലെ പ്രകടനമാണ് ദേവ്ദത്തിന് ടീമിലേക്കുള്ള വഴിതുറന്നത്. മറ്റൊരു മലയാളി താരമായ സഞ്ജുസാംസൺ ടീമിലേക്ക് തിരിച്ചെത്തി.
ശിഖർ ധവാനായിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വൻറി 20യുമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13,16,18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ജൂലൈ 21,23,25 തീയതികളിലായി ട്വൻറി 20 മത്സരങ്ങളും നടക്കും.
പൃഥ്വി ഷാ, മനീഷ് പാണ്ഡേ, സഞ്ജു സാംസൺ എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ ഫിറ്റ്നെസ്സ് ടെസ്റ്റിൽ പരാജയപ്പെട്ട വരുൺ ചക്രവർത്തിക്കും പരിക്കേറ്റ ശ്രേയസ് അയ്യർക്കും ടീമിൽ ഇടംകിട്ടിയില്ല.
ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡേ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ്-കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ്-കീപ്പർ), യൂസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കെ.ഗൗതം, ക്രുനാൽ പാണ്ഡേ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ(വൈസ്-ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കാരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.