എന്തുകിട്ടിയാലും ആഘോഷമാക്കുന്ന മലയാളിക്ക് പൊന്നുപോലെ നോക്കാൻ കിട്ടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ വേറൊരു ടീമിനും കിട്ടാത്ത സ്വീകാര്യതയോടെ അവർ ബ്ലാസ്റ്റേഴ്സിനെ താലോലിച്ചു. തല്ലേണ്ട സമയത്ത് തല്ലിയും തലോടേണ്ട സമയത്ത് തലയിൽ കയറ്റിയും അവർ മഞ്ഞപ്പടയെ ആഘോഷിച്ചു. ഈ സമയമത്രയും കേരളത്തിലെ ക്രിക്കറ്റ് ഫാൻസിന് ആഘോഷിക്കാൻ ഒന്നുമില്ലാെത നിരാശയിലായിരുന്നു. ഐ.പി.എല്ലിൽ പ്രതീക്ഷയോടെയെത്തിയ കൊച്ചിൻ ടസ്കേഴ്സ് ഒരു ചലനവും ഉണ്ടാക്കാതെ റിട്ടയേർഡ് ഹർട്ടായി. വാതുവെപ്പ് വിവാദത്തിൽ കുരുങ്ങി ശ്രീശാന്ത് ക്ലീൻ ബൗൾഡായതോടെ ആ പ്രതീക്ഷയും നഷ്ടമായി. പിന്നെ ആകെയുള്ള പ്രതീക്ഷ സൈഡ് ബെഞ്ചിൽ ഇരിക്കുന്ന മലയാളി താരങ്ങായിരുന്നു. റൈഫി വിൻസൻറും പ്രശാന്ത് പരമേശ്വരനും വിഷ്ണു വിനോദും സചിൻ ബേബിയുമെല്ലാം മൈതാനത്തിറങ്ങിയത് വിരലിലെണ്ണാവുന്ന മത്സരത്തിലാണെങ്കിലും ആവേശത്തോടെ മലയാളികൾ സ്വീകരണമൊരുക്കി. സഞ്ജു സാംസണൊഴികെ ഒരു മലയാളി താരത്തിനുപോലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു.
മലയാളികൾ തിങ്ങിനിറഞ്ഞ യു.എ.ഇയിലേക്ക് ഐ.പി.എൽ എത്തുേമ്പാഴും സ്ഥിതി വ്യത്യസ്തമല്ല. സഞ്ജു ഒഴികെ ഒരാൾക്കും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ല. ബേസിൽ തമ്പിയും സന്ദീപ് വാര്യരും കെ.എം. ആസിഫും പാതി മലയാളികളായ കരുൺ നായരും ശ്രേയസ് അയ്യരുമാണ് മലയാളി ടച്ചുള്ള താരങ്ങൾ.
സഞ്ജു ബ്ലാസ്റ്റിന് കാത്ത്
പ്രതീക്ഷയത്രയും സഞ്ജുവിലാണ്. ദേശീയ ടീമിൽനിന്ന് ധോണി പോയ ഒഴിവിലേക്ക് മലയാളികൾ ചൂണ്ടിക്കാണിക്കുന്ന പേരാണ് സഞ്ജുവിേൻറത്. ഈ ടൂർണെമൻറിലെ പ്രകടനം തിരുവനന്തപുരംകാരെൻറ കരിയറിലെതന്നെ വഴിത്തിരിവാകുമെന്നാണ് മലയാളികളുടെ പ്രതീക്ഷ. പൊതുവേ മലയാളി ക്രിക്കറ്റർമാരോടുള്ള ബി.സി.സി.ഐയുടെ വിവേചനം മറികടന്ന് ടീമിൽ ഇടം പിടിക്കണമെങ്കിൽ സാധാരണ പ്രകടനം പോര. അസാമാന്യ പ്രകടനം പുറത്തെടുക്കണം.
അതിന് കഴിവുള്ള താരമാണ് സഞ്ജു. അഞ്ചുവർഷമായി ദേശീയ ട്വൻറി20 ടീമിൽ വന്നുപോയി നിൽക്കുന്ന സഞ്ജുവിന് നാലുകളിയിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്. ബാക്കി മത്സരങ്ങളിലെല്ലാം കുടിവെള്ളം കൊടുക്കുന്നവെൻറ റോളായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും രാജസ്ഥാെൻറ നെടുംതൂണായിരുന്നു സഞ്ജു. രണ്ട് സീസണിലെ 27 മത്സരത്തിൽ 783 റൺസ് സാമ്പാദ്യം. ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. അമിത പ്രതീക്ഷകളുടെ ഭാരമില്ലാത്തതിനാൽ സഞ്ജുവിന് ഫ്രീയായി കളിക്കാൻ കഴിയും. കാത്തിരിക്കുന്നത് ഇന്ത്യൻ കുപ്പായമാണെന്ന ഇൻസ്പിരേഷൻ കൂടിയാകുേമ്പാൾ യുവതാരം കത്തിക്കയറുമെന്ന് കരുതാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.