ഒത്തുകളി: യു.എ.ഇയിലെ ക്രിക്കറ്റ് താരത്തിന് 14 വർഷം വിലക്ക്

മെൽബൺ: ഇന്ത്യക്കാരനും യു.എ.ഇയിലെ പ്രാദേശിക ക്രിക്കറ്റ് താരവുമായ മെഹർദീപ് ചായാക്കറിന് 14 വർഷത്തേക്ക് വിലക്ക്. 2019ൽ സിംബാബ് വെക്കെതിരായ പരമ്പരയിലും കാനഡയിൽ നടന്ന ട്വന്റി20 ടൂർണമെന്റിലും ഒത്തുകളിയും വാതുവെപ്പും നടത്തിയെന്നാണ് ആരോപണം.

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) അഴിമതിവിരുദ്ധ ട്രൈബ്യൂണൽ വാദം കേട്ടശേഷമാണ് ഐ.സി.സി ശിക്ഷ പ്രഖ്യാപിച്ചത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Malpractice-UAE cricketer banned for 14 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.