ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലഖ്നോ സൂപ്പർ ജയ്ന്റ് മെന്ററുമായ ഗൗതം ഗംഭീർ അടുത്തകാലത്ത് വാർത്തകളിൽ ഇടം പിടിച്ചത് വിരാട് കോഹ്‍ലിയുമായുള്ള തർക്കങ്ങളുടെ പേരിലായിരുന്നു. ഗ്രൗണ്ടിലെ തർക്കത്തിന് പിന്നാലെ ബുധനാഴ്ച ഗംഭീർ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സമ്മർദത്താൽ ഡൽഹി ക്രിക്കറ്റിൽ നിന്നും ഓടിയൊളിച്ച മനുഷ്യൻ ഇപ്പോൾ ആകാംക്ഷയിലാണെന്നായിരുന്നു ട്വീറ്റ്. ആരുടെയും പേര് പരാമർശിക്കാതെയുള്ള ഗംഭീറിന്റെ ട്വീറ്റ് പല തരത്തിലുള്ള അഭ്യൂഹങ്ങൾ തിരികൊളുത്തിയിട്ടുണ്ട്.
അതേസമയം, പ്രമുഖ ജേണലിസ്റ്റായ രജത് ശർമ്മയെ ലക്ഷ്യംവെക്കുന്നതാണ് ഗംഭീറിന്റെ ട്വീറ്റെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഗംഭീറിനെ വിമർശിച്ച് ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ഗംഭീറിന് വിരാട് കോഹ്‍ലിയോട് അസൂയയാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗംഭീർ ക്രിക്കറ്റിന് എതിരായാണ് പ്രവർത്തിച്ചത്. ഇത് ഒരു മുൻ ഇന്ത്യൻ താരത്തിനും എം.പിക്കും ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിമർശനങ്ങളിലാണ് ഗംഭീറിന്റെ മറുപടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.