‘സ്വജനപക്ഷപാതത്തിന്‍റെ പേരിൽ പലരും അവനെ പരിഹസിച്ചു, പക്ഷേ...’; അർജുൻ ടെണ്ടുൽക്കറെ പിന്തുണച്ച് പ്രീതി സിന്‍റ

സ്വജനപക്ഷപാതം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ പരിഹസിക്കുന്നവർക്കെതിരെ ബോളിവുഡ് നടിയും പഞ്ചാബ് കിങ്സ് ടീം സഹ ഉടമയുമായ പ്രീതി സിന്‍റ. കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫൈനൽ ഓവറിൽ മികച്ച നിലയിൽ പന്തെറിഞ്ഞ അർജുനെ നടി അഭിനന്ദിച്ചു.

ടൂർണമെന്‍റിൽ അദ്ദേഹത്തിന്‍റെ സ്ഥാനം അർഹിക്കുന്നതാണെന്നും പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ മകൻ അർജുനെ കുറിച്ച് ഏറെ അഭിമാനിക്കേണ്ടതുണ്ടെന്നും നടി അഭിപ്രായപ്പെട്ടു. ‘സ്വജനപക്ഷപാതത്തിന്‍റെ പേരിൽ നിരവധി പേർ അവനെ പരിഹസിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥാനം ഏറെ അർഹിച്ചതാണെന്ന് ഇന്നത്തെ രാത്രി അവൻ കാണിച്ചുതന്നു. അർജുൻ അഭിനന്ദനം. നിങ്ങൾ വളരെ അഭിമാനിക്കണം, സചിൻ ടെണ്ടുൽക്കർ’ -പ്രീതി സിന്‍റ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ ബൗളറായ അർജുൻ ഐ.പി.എല്ലിലെ കന്നി വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് 23കാരനായ അർജുൻ വിക്കറ്റ് ക്ലബിലെത്തിയത്. അവസാന ഓവറിൽ ഒരു വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു. മുംബൈ നായകൻ രോഹിത് ശർമ പന്ത് നൽകിയത് അർജുന്. ഓവറിലെ അഞ്ചാമത്തെ പന്തിലാണ് കന്നി വിക്കറ്റ് നേട്ടം. ഭുവനേശ്വർ കുമാറിന്‍റെ ഷോട്ട് രോഹിത് ശർമ കൈയിലൊതുക്കി.

മുംബൈക്ക് 14 റൺസ് ജയം. മത്സരത്തിൽ 2.5 ഓവർ എറിഞ്ഞ അർജുൻ 18 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്. പിന്നാലെയാണ് മുംബൈ ടീമിനെയും മകൻ അർജുനെയും പ്രശംസിച്ച് സചിനും രംഗത്തെത്തിയിരുന്നു. മകന്‍റെ വിക്കറ്റ് നേട്ടം മുംബൈയുടെ ഡ്രസിങ് റൂമിലിരുന്ന് നേരിട്ടു കാണുമ്പോൾ സന്തോഷം ആ കണ്ണുകളിലുണ്ടായിരുന്നു.

Tags:    
News Summary - Many mocked him for nepotism but…’, says Preity Zinta, backs Arjun Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.