ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിൽ പിറന്നത് നിരവധി റെക്കോഡുകൾ

ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിൽ പിറന്നത് നിരവധി റെക്കോഡുകൾ

ചെന്നൈ: ലോകകപ്പിൽ ഇന്ത്യയും ആട്രേലിയയും തമ്മിലുള്ള മത്സരത്തിൽ പിറന്നത് നിരവധി റെക്കോഡുകൾ. വിരാട് കോഹ്ലി ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറായപ്പോൾ ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 1000 റൺസ് പൂർത്തിയാക്കുന്ന താരമായി ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ. ലോകകപ്പിൽ വേഗത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കിയ താരമെന്ന റെക്കോഡ് ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായി.

മത്സരത്തിലെ പ്രധാന നാഴികക്കല്ലുകൾ: 

● ജസ്പ്രീത് ബുംറയുടെ പന്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ ക്യാച്ചെടുത്ത വിരാട് കോഹ്‍ലി ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറായി. ലോകകപ്പിലെ 15ാമത്തെ ക്യാച്ചെടുത്ത കോഹ്‍ലി അനിൽ കുംബ്ലെയെ (14) പിന്നിലാക്കി. സചിനും കപിൽ ദേവും 12 ക്യാച്ചുകളെടുത്തിട്ടുണ്ട്.

● ഉദ്ഘാടന മത്സരത്തിൽ 43 റൺസെടുത്ത് പുറത്തായ ഡേവിഡ് വാർണർ ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 1000 റൺസ് പൂർത്തിയാക്കുന്ന താരം. 20 ഇന്നിങ്‌സുകളിൽ നാലക്കം കടന്ന സചിനാണ് ഇതു വരെ ഈ റെക്കോഡിനുടമ. മാർക്ക് വോ, ആഡം ഗിൽ ക്രിസ്റ്റ്, റിക്കി പോണ്ടിങ് എന്നിവരാണ് ലോകകപ്പിൽ ആയിരം കടന്ന മറ്റു ആസ്ട്രേലിയക്കാർ

● ലോകകപ്പിൽ ഇന്ത്യയുടെ ഓപണർമാർ പൂജ്യത്തിന് പുറത്താകുന്നത് ഇത് രണ്ടാം തവണ. 1983-ൽ സിംബാബ്‌വെക്കെതിരെയായിരുന്നു ആദ്യ സംഭവം.

● ഏകദിനത്തിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നതും ഇതാദ്യം.

● ലോകകപ്പിൽ വേഗത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കിയ താരമായി ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് തന്റെ 941- മത്തെ പന്തിലാണ് ഈ നേട്ടം കൈവരിച്ചത്. 1187 പന്തിൽ 50 വിക്കറ്റ് തികച്ച മലിംഗയാണ് ഇതുവരെ മുന്നിൽ.

Tags:    
News Summary - Many records were created in the India-Australia match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.