ജൊഹന്നാസ്ബർഗ്: ക്രിക്കറ്റിലും പുറത്തും ഒരു സകലകലാ വല്ലഭനാണ് ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്. ദേശീയ ടീമിൽ നിന്നും വിരമിച്ചിട്ടും ഗ്രൗണ്ടിെൻറ 360 ഡിഗ്രിയിലും ഷോട്ടുകൾ പായിക്കുന്ന ഡിവില്ലിയേഴ്സ് ഇന്ത്യയിലും സുപരിചിതനാണ്. ക്രിക്കറ്റിന് പുറമേ ടെന്നീസിലും അത്ലറ്റിക്സിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് ഗിറ്റാർ കൈയ്യിലെടുത്തും കൈയ്യടി നേടുകയാണ്.
ജെയ്സൺ മാർസിെൻറ 'ഐ ഡോണ്ട് ഗിവ് അപ്' എന്ന പാട്ടാണ് ഗിറ്റാറുമായി ഡിവില്ലിയേഴ്സ് പാടിത്തീർത്തത്. കൂട്ടായി ഭാര്യ ഡാനിയേലുമെത്തി. അച്ഛെൻറ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഡിവില്ലിയേഴ്സ് ഗാനം ആലപിച്ചത്.
ഞൊടിയിടക്കുള്ളിൽ തന്നെ വൈറലായ ഗാനത്തിന് പിന്നാലെ രസികൻ കമൻറുകളും എത്തി. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നായിരുന്നു െഗ്ലൻ മാക്സ്വെല്ലിെൻറ കമൻറ്. ഡിവില്ലിയേഴ്സ് സ്കൂൾ കാലം മുതലേ ഗായകനാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.