ബോളിവുഡ് സിനിമകളുടെ വലിയൊരു ആരാധകനാണ് ആസ്ത്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഹിന്ദി ഹിറ്റ് ഗാനങ്ങളുടെ നുത്തച്ചുവടുകൾ അനുകരിച്ച് പലതവണ ഇന്ത്യൻ ആരാധകരുടെ മനം കവർന്നിട്ടുണ്ട് ഈ 34കാരൻ. അടുത്തിടെ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാനി'ലെ ആമിർ ഖാന്‍റെയും 'ജോധ അക്ബറി'ലെ ഹൃതിക് റോഷന്‍റെയും രംഗങ്ങളിൽ തന്‍റെ മുഖം േചർത്ത് വാർണർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ വൈറലായിരുന്നു.
ഇപ്പോൾ ഷാരൂഖ് ഖാന്‍റെ സൂപ്പർഹിറ്റ് സിനിമയായ 'ഡോൺ 2'വിലെ ആക്ഷൻ രംഗങ്ങളിൽ തന്‍റെ മുഖം ചേർത്താണ് വാർണർ എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ മുഖത്തിന്‍റെ സ്ഥാനത്ത് 'റീഫേസ് ആപ്പ്' ഉപയോഗിച്ചാണ് വാർണർ സ്വന്തം മുഖം േചർത്തിരിക്കുന്നത്. വിഡിയോയിലെ വയലൻസിന് ക്ഷമ ചോദിച്ചുകൊണ്ടാണ് വാർണർ ഇത് ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഇതോടകം 12.5 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ഡേവിഡ് വാർണർ ഖാൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച് നിരവധി കമന്‍റുകളും ഉണ്ട്. 'ബോളിവുഡിൽ ട്രൈ ചെയ്യൂ', 'ഷാരൂഖ് ഖാനേക്കാൾ ഈ ഡാണിനെയാണ് ഞങ്ങൾക്ക് ഇഷ്ടം' തുടങ്ങിയ കമന്‍റുകളാണ് വിഡിയോക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.