മെൽബൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് 264 റൺസിൽ അവസാനിപ്പിച്ച ആസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച. മൂന്നാം നാൾ സ്റ്റംപെടുക്കുമ്പോൾ ആതിഥേയർ ആറു വിക്കറ്റിന് 187 റൺസെന്ന നിലയിലാണ്. 16 റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ വൻ ദുരന്തത്തിൽനിന്ന് കരകയറ്റിയത് മിച്ചൽ മാർഷിന്റെയും (96) സ്റ്റീവൻ സ്മിത്തിന്റെയും (50) പോരാട്ടമാണ്. ഇരുവരും പുറത്തായി. 16 റൺസെടുത്ത് അലക്സ് കാരി ക്രീസിലുണ്ട്.
സന്ദർശകർക്കുവേണ്ടി ശഹീൻ അഫ്രീദിയും മിർ ഹംസയും മൂന്നു വീതം വിക്കറ്റ് നേടി. നേരത്തേ, ആറിന് 196ൽ രാവിലെ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച പാകിസ്താനെ മുഹമ്മദ് റിസ്വാന്റെയും (42) ആമിർ ജമാലിന്റെയും (33 നോട്ടൗട്ട്) ശഹീൻ അഫ്രീദിയുടെയും (21) സംഭാവനകളാണ് 264ൽ എത്തിച്ചത്. ഓസീസിനായി പാറ്റ് കമ്മിൻസ് അഞ്ചും നതാൻ ലിയോൺ നാലും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.