ധരംശാല: വെസ്റ്റിൻഡീസിനെ തൂത്തുവാരിയതിനു പിന്നാലെ ശ്രീലങ്കക്കെതിരെയും പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശർമയും സംഘവും ശനിയാഴ്ച രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ഈ വർഷാവസാനം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ആയുധങ്ങൾ രാകിമിനുക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ.
വിൻഡീസിനെതിരെ നിറംമങ്ങിയ ശേഷം ലങ്കക്കെതിരായ ആദ്യ കളിയിൽ മിന്നിത്തിളങ്ങിയ ഇഷാൻ കിഷന്റെ ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. നായകൻ രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും മികവും ടീമിന് തുണയാവും. കഴിഞ്ഞ കളിയിൽ ടീമിൽ ഇടംപിടിച്ചിട്ടും ബാറ്റിങ്ങിനിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.