ലണ്ടർ: എഴുത്തുകാരി തസ്ലീമ നസ്റീന്റെ പരാമർശം വേദനിപ്പിച്ചെന്നും ഞെട്ടിക്കുന്നതാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരം മുഈൻ അലിയുടെ പിതാവ് മുനീർ അലി. ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ.എസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമ നസ്റിന്റെ ട്വീറ്റ്.
''മൗലികവാദത്തിനെതിരെ നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്നയാളായ തസ്ലീമ നസ്റിൻ കണ്ണാടിയിൽ നോക്കിയാൽ യഥാർഥ മൗലിക വാദിയെ കാണാം. തസ്ലീമ നസ്റിേന്റത് ശുദ്ധമായ ഇസ്ലാംഭീതിയാണ്. എന്നെങ്കിലും അവളെ നേരിൽ കാണുേമ്പാൾ പറയാനുള്ളത് മുഖത്ത് നോക്കി പറയും. അവരുടെ അജൻഡക്കായി എന്തിനാണ് എന്‍റെ മകനെ ഉപയോഗപ്പെടുത്തുന്നത് എന്നറിയില്ല. മുഈൻ എങ്ങനെയുള്ള വ്യക്തിത്വമാണെന്ന് ക്രിക്കറ്റ് ലോകത്തിനറിായം''.
''എന്‍റെ പിതാവ് പാക് അധീന കാശ്മീരിൽ നിന്നും യു.കെയിലേക്ക് കുടിയേറിതാണ്. എന്‍റെ അമ്മ ഇംഗ്ലീഷുകാരിയാണ്. തസ്ലീമയെപ്പോലെ ഒരുപാട് പേരെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്്. ചിലർ മുഈനെതിരെ റാലി നടത്തിയിരുന്നു. ഒരിക്കൽ മുഈൻ ബാറ്റുചെയ്യാനിറങ്ങിയപ്പോൾ 'താടി വടിക്കെടാ' എന്ന് ഒരാൾ അലറി വിളിച്ചത് എനിക്കോർമയുണ്ട്. ചിലപ്പോൾ പരിശീലകർവരെ അവനോട് പറഞ്ഞിട്ടുണ്ട്. ഇത് ഇംഗ്ലണ്ടാണ്. മറ്റുള്ളവർ താടിയെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന്. ഒരിക്കൽ ഒരു ഇന്ത്യൻ പരിശീലകൻ താടി വടിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ വേണമെങ്കിൽ ക്രിക്കറ്റിൽ നിന്നും ഇന്ന് തന്നെ വിരമിക്കാം, പക്ഷേ എന്‍റെ വിശ്വാസത്തിൽ നിന്നും വിരമിക്കില്ല എന്നായിരുന്നു മുഈൻ അലിയുടെ മറുപടി. ഇംഗ്ലീഷ് ക്രിക്കറ്റ് ഇപ്പോൾ നന്നായി മാറി. ഇപ്പോൾ എല്ലാവരും മുഈനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.'' -മുനീർ അലി പറഞ്ഞു. താൻ ഒരു പരമ്പരാഗത മതവിശ്വാസി അല്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
തസ്ലീമ നസ്റിന്റെ പരാമർശത്തിനെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ജോഫ്ര ആർച്ചർ, സാം ബില്ലിങ്സ്, മുൻ താരം റ്യാൻ സെഡ്ബോട്ടം അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന മുഈൻ അലിയെ ഏഴുകോടി രൂപക്ക് ചെന്നൈ സൂപ്പർകിങ്സ് ടീം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.