ഏഷ്യാ കപ്പിലെ മാസ്മരിക ബൗളിങ്; റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സിറാജ്

ഐ.സി.സിയുടെ ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പിലെ മാസ്മരിക ബൗളിങ് പ്രകടനമാണ് താരത്തിനെ വീണ്ടും ഒന്നാം നമ്പറിലെത്തിച്ചത്.

സിറാജ് കൊടുങ്കാറ്റായി ആഞ്ഞുവീശിയ ഫൈനലിൽ ആതിഥേയരായ ശ്രീലങ്ക 50 റൺസിന് പുറത്തായിരുന്നു. ഏഴ് ഓവർ എറിഞ്ഞ താരം 21 റൺസ് വഴങ്ങി ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. കഴിഞ്ഞ മാർച്ചിലാണ് സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഏഷ്യാ കപ്പ് ടൂർണമെന്‍റിൽ 12.1 ശരാശരിയിൽ 10 വിക്കറ്റുകളാണ് താരം നേടിയത്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം ട്രെന്‍റ് ബോൾട്ട്, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക് എന്നിവരെ മറികടന്നാണ് ഒന്നാമതെത്തിയത്.

അഫ്ഗാൻ സ്പിന്നർമാരായ മുജീബുർ റഹ്മാനും റാഷിദ് ഖാനും റാങ്കിങ് മെച്ചപ്പെടുത്തി. ഇരുവരും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറഞ്ഞ ഹെയ്ൻറിച്ച് ക്ലാസൻ ഏകദിന ബാറ്റർമാരിൽ 20 സ്ഥാനങ്ങൾ മറികടന്ന് ഒമ്പതിലെത്തി.

Tags:    
News Summary - Mohammed Siraj Reclaims No. 1 Spot In ICC ODI Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.