12 വർഷത്തിന് ശേഷം 2007 ലോകകപ്പിലെ ഹീറോ ജോഗീന്ദർ ശർമ്മയെ കണ്ട് ധോണി

12 വർഷത്തിന് ശേഷം 2007 ട്വന്റി 20 ലോകകപ്പിലെ ഹീറോ ജോഗീന്ദർ ശർമ്മയെ കണ്ട് മുൻ ഇന്ത്യൻ നായകൻ മഹീന്ദ്ര സിങ് ധോണി. ശർമ്മയാണ് ധോണിയുമായുളള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ദീർഘകാലത്തിന് ശേഷം ധോണിയെ കാണാൻ സാധിച്ചുവെന്നുള്ള ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

2007ൽ പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലിന്റെ അവസാന ഓവർ എറിഞ്ഞത് ജോഗീന്ദർ ശർമ്മയായിരുന്നു. ഫൈനൽ ഓവറിൽ ജോഗീന്ദറിനെ പന്തേൽപ്പിക്കാനുള്ള ധോണിയുടെ തന്ത്രം വിജയിക്കുകയും ചെയ്തു. ഇതോടെ 1983ൽ കപിലിന്റെ ചെകുത്താൻമാർക്ക് ശേഷം ഒരു ലോകകപ്പ് കിരീടം ഇന്ത്യയുടെ ഷെൽഫിലെത്തിച്ച സംഘമായി ധോണിയും കൂട്ടരും മാറി.

അവസാന ഓവറിൽ 12 റൺസാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പാക് നായകൻ മിസ്ബ-ഉൾ-ഹഖായിരുന്നു ക്രീസിൽ. വലിയ ഉത്തരവാദിത്തം ക്യാപ്റ്റൻ ജോഗീന്ദർ ശർമ്മയെയാണ് ധോണി ഏൽപ്പിച്ചത്. ആദ്യ പന്തിൽ വൈഡെറിഞ്ഞാണ് ജോഗീന്ദർ തുടങ്ങിയത്. അടുത്ത പന്തിൽ റണ്ണെടുക്കാൻ മിസ്ബക്ക് കഴിഞ്ഞില്ല.

എന്നാൽ, അടുത്ത പന്തിൽ സിക്സടിച്ച് മിസ്ബ പാകിസ്താന്റെ പ്രതീക്ഷകൾ സജീവമാക്കി. നാല് പന്തിൽ ആറ് റൺസ് മാത്രമായിരുന്നു അപ്പോൾ പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, അടുത്ത് പന്ത് സിക്സിലേക്ക് ഉയർത്തിയടിച്ച് മിസ്ബക്ക് പിഴച്ചു. ഷോർട്ട് ലെഗിൽ ഇന്ത്യയുടെ എസ്.ശ്രീശാന്ത് മിസ്ബയെ പിടികൂടി. ഇതോടെ അഞ്ച് റൺസിന് ഇന്ത്യ ലോകകപ്പ് വിജയിച്ചു.

Tags:    
News Summary - MS Dhoni reunites with 2007 T20 World Cup final hero Joginder Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.