ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സൂപ്പർ താരം എം.എസ്. ധോണിയെടുത്ത തകർപ്പൻ ഡൈവിങ് ക്യാച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പ്രായം വെറും അക്കമാണെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്ന 42കാരനായ ധോണിയുടെ ഈ ക്യാച്ച്.
ഗുജറാത്ത് താരം വിജയ് ശങ്കറിനെ പുറത്താക്കാൻ ധോണിയെടുത്ത ക്യാച്ചിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓൾ റൗണ്ടർ ഡാരിൽ മിച്ചലിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്‍റെ എഡ്ജില്‍ തട്ടി കീപ്പറുടെ അടുത്തേക്കാണ് വന്നത്. ധോണി ഒരു കിടിലന്‍ ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. ഇതോടെ ചെപ്പോക്ക് മുഴുവന്‍ ആരവമുയര്‍ന്നു. 12 പന്തുകള്‍ നേരിട്ട ശങ്കര്‍ 12 റണ്‍സെടുത്താണ് പുറത്തായത്.
പന്ത് ബാറ്റിൽ തട്ടിയ ശേഷം 0.6 സെക്കൻഡിലാണ് ധോണി ക്യാച്ചിനായി ഡൈവ് ചെയ്തത്. ഈ പ്രായത്തിലും ധോണിക്ക് കിടിലന്‍ ഫിറ്റ്നസാണെന്നും പറക്കുന്ന ചീറ്റയുടേതിന് സമാനമാണ് ധോണിയുടെ ഡൈവിങ്ങെന്നുമാണ് ആരാധകരുടെ പ്രതികരണം. 63 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് രണ്ടാം മത്സരത്തിൽ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206ന് റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനെ ഗുജറാത്തിന് കഴിഞ്ഞുള്ളു. ജയത്തോടെ നാലു പോയന്‍റുമായി ചെന്നൈ സൂപ്പർ കിങ്സ് ഒന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.