ഐ.പി.എൽ ഫൈനൽ: ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തിരഞ്ഞെടുത്തു

അഹമ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്.ധോണി ഫീൽഡിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനലാണ് മഴ മൂലം ഇന്നേക്ക് മാറ്റിയത്.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടമണിഞ്ഞ രണ്ടാമത്തെ ടീമാണ് ചെന്നൈ. അഞ്ച് കിരീടം നേടിയ മുംബൈക്കൊപ്പമെത്താൻ ഇന്നത്തെ വിജയത്തോടെ സാധിക്കും. മറുവശത്ത്, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് തുടർ കിരീടം ഷോക്കേസിലെത്തിക്കാനാണ് ശ്രമിക്കുന്നത്. 

ചെന്നൈ:
റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു,രവീന്ദ്ര ജഡേജ, എം.എസ് ധോണി (ക്യാപ്റ്റൻ), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്‌സന, മതീഷ പതിരാന.

ഗുജറാത്ത്:
ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ),വിജയ് ശങ്കർ, ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, രാഹുൽ തെവാതിയ,നൂർ അഹമ്മദ്,മോഹിത് ശർമ, മുഹമ്മദ് ഷമി

Tags:    
News Summary - MS Dhoni wins toss, Chennai opt to field against Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.